Wednesday November 21st, 2018 - 9:36:pm
topbanner

സിപിഎം ഗൂഢാലോചയില്‍ സരിത മലക്കം മറിഞ്ഞു: മന്ത്രി കെ.സി. ജോസഫ്

NewsDesk
സിപിഎം ഗൂഢാലോചയില്‍ സരിത മലക്കം മറിഞ്ഞു: മന്ത്രി കെ.സി. ജോസഫ്

മുഖ്യമന്ത്രിയെ കുടുക്കാന്‍ സിപിഎം നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നാണ് സരിത എസ് നായര്‍ ഇപ്പോള്‍ നാടകീയമായി മലക്കംമറിഞ്ഞതെന്ന് മന്ത്രി കെ.സി. ജോസഫ്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുരുക്കാന്‍ സിപിഎം പത്തു കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന സരിതയുടെ അഭിമുഖം ഇന്ത്യ ടുഡെ 2014 ഏപ്രില്‍ 16ന് കവര്‍ സ്റ്റോറിയായാണ് പ്രസിദ്ധീകരിച്ചത്. അതിന്റെ തലക്കെട്ട് ''ഉമ്മന്‍ ചാണ്ടണ്‍ിയെ കുരുക്കാന്‍ സിപിഎം 10 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു'' എന്നാണ്. ഈ അഭിമുഖം ഇന്നുവരെ സിപിഎമ്മോ സരിതയോ നിഷേധിച്ചിട്ടില്ല. ഏതാനും ദിവസം മുമ്പുവരെ ഉമ്മന്‍ ചാണ്ടണ്‍ി അവര്‍ക്കു പിതൃതുല്യനായിരുന്നു. ഒരുവിധ ആരോപണവും ഉമ്മന്‍ ചാണ്‍ണ്ടിക്കെതിരേ ഉന്നയിച്ചിട്ടുമില്ല. സിപിഎം അവരുമായി ധാരണ ഉണ്ടാക്കിയതിനെ തുര്‍ന്നാണ് പെട്ടെന്നു നിലപാടു മാറ്റിയതെന്നു മന്ത്രി ചൂണ്‍ണ്ടിക്കാട്ടി.

ശ്രീധരന്‍ നായരോടൊപ്പം സരിത മുഖ്യമന്ത്രിയെ കണ്‍ണ്ടു എന്നതിനെക്കുറിച്ച് അവര്‍ അന്നു പറഞ്ഞത് ഇപ്രകാരം: '' സരിതയോടൊപ്പമാണ് മുഖ്യമന്ത്രിയെ കണ്ടണ്‍തെന്നാണ് ശ്രീധരന്‍ നായര്‍ പറയുന്നത്. വാദികള്‍ക്ക് എന്തുവേണമെങ്കിലും പറയാം. ഇന്നതൊക്കെ സംഭവിച്ചുവെന്ന് അവര്‍ക്ക് സാങ്കല്പികമായി കഥകള്‍ ഉണ്‍ണ്ടാക്കാം. തെളിയിക്കാന്‍ പറ്റാത്തിടത്തോളം കാലം അത്തരം അടിസ്ഥാനരഹിതമായ വസ്തുതകള്‍ പറയുന്നതില്‍ കാര്യമില്ലല്ലോ.'' ഇത്തരം നിരവധി കാര്യങ്ങളിലാണ് സരിത ഇപ്പോള്‍ മലക്കംമറിഞ്ഞിരിക്കുന്നതെന്നു മന്ത്രി ചുണ്ടിക്കാട്ടി.

സോളാര്‍ പ്രശ്‌നത്തില്‍ പ്രതിക്കൂട്ടിലായിരുന്നത് ഉമ്മന്‍ ചാണ്ടണ്‍ിയായിരുന്നെന്നും അദ്ദേഹത്തിന്റെ പ്രതിച്ഛായയെ അതു കളങ്കപ്പെടുത്തിയെന്നും ഈ മറയ്ക്കുള്ളില്‍ നിന്നുകൊണ്ടണ്‍് ശരിയായി കളിച്ചവര്‍ ആരൊക്കെയാണെന്നു കേരളത്തിന് ബോധ്യപ്പെടുത്തേണ്‍ണ്ടത് ആവശ്യമായതിനാലാണ് താന്‍ ഇക്കാര്യങ്ങള്‍ പറയുന്നതെന്നുമാണ് സരിത അന്നു പറഞ്ഞതെന്നും അഭിപ്രായപ്പെട്ടു.

ഈസ്റ്റേണ്‍ അച്ചാര്‍പൊടിയുടെ പാക്കറ്റില്‍ ചത്തപല്ലിയെ കണ്ട് വീട്ടമ്മ ഞെട്ടി

English summary
Minister KC Joseph statment against saritha s nair and CPIM about solar scam oommen chandy saritha relation
topbanner

More News from this section

Subscribe by Email