Friday April 19th, 2019 - 6:32:pm
topbanner
topbanner

'ഇന്റര്‍ലോക്ക് പൊളിക്കാതെ കൊടിമരം നാട്ടിയ പ്രകൃതിസ്നേഹി...': വീട്ടുമുറ്റത്തെ ചെടിച്ചട്ടിയില്‍ പാര്‍ട്ടി പതാക ഉയര്‍ത്തിയ കെ. സുരേന്ദ്രനെ ട്രോളി സോഷ്യല്‍മീഡിയ

fasila
'ഇന്റര്‍ലോക്ക് പൊളിക്കാതെ കൊടിമരം നാട്ടിയ പ്രകൃതിസ്നേഹി...': വീട്ടുമുറ്റത്തെ ചെടിച്ചട്ടിയില്‍ പാര്‍ട്ടി പതാക ഉയര്‍ത്തിയ കെ. സുരേന്ദ്രനെ ട്രോളി സോഷ്യല്‍മീഡിയ

സമൂഹമാധ്യമങ്ങളുടെ വക ട്രോളുകള്‍ ഏറ്റു വാങ്ങിക്കൊണ്ടിരിക്കുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് വീണ്ടും ട്രോള്‍. ബിജെപിയുടെ തെരഞ്ഞെടുപ്പ് ക്യാമ്പയിനായ എന്റെ കുടുംബം ബിജെപി കുടുംബത്തിന്റെ ഭാഗമായി വീട്ടുമുറ്റത്തെ ചെടിച്ചട്ടിയില്‍ പാര്‍ട്ടി പതാക ഉയര്‍ത്തിയതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ കെ.സുരേന്ദ്രന് നേരെ ട്രോളുകള്‍ ഒഴുകുന്നത്.

സുരേന്ദ്രന്‍ പതാക ഉയര്‍ത്തുന്നതിന്റെയും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നതിന്റെയും ചിത്രം സുരേന്ദ്രന്‍ ഫേസ്ബുക്കല്‍ പോസ്റ്റ് ചെയ്തതോടെയാണ് ചര്‍ച്ചകളും ട്രോളുകളും ഉയര്‍ന്നു തുടങ്ങിയത്. എല്ലാരും പോയി കഴിഞ്ഞ് മൊത്തത്തില്‍ എടുത്ത് മാറ്റാന്‍ പാകത്തിന് ചെടിച്ചട്ടിയില്‍ നട്ടിരിക്കുവാന്നല്ലോ എന്ന് ചിലര്‍ പോസ്റ്റിന് കമന്റ് ചെയ്യുന്നു. എന്നാല്‍ മറ്റുചിലര്‍ ഇച്ചിരി കടന്ന രീതിയിലും പ്രതികരിക്കുന്നുണ്ട്.

എല്ലാവരും ചെടിച്ചട്ടിയില്‍ ചെടിയാ നടുന്നത്. ഇവിടെ ഒരാള്‍ കൊടിമരം നടുന്നു. സങ്കിയെന്നാല്‍. :..” എന്ന്തെളിയിച്ചു കൊണ്ടേയിരിക്കുന്നു ആ സ്റ്റിക്കറുകൂടി ഒട്ടിക്കണം മണ്ടന്‍മാരുടെ വീട് എളുപ്പത്തില്‍ കണ്ടു പിടിക്കാമല്ലോ? ചിരിയുയര്‍ത്തി കമന്റുകള്‍ ചറപറ ഒഴുകുകയാണ്. കുളം മാത്രം കണ്ടു ശീലിച്ച താമരയ്ക്ക് പൂച്ചട്ടി സമ്മാനിച്ച വിപ്ലവ സിംഹം... ഇന്റര്‍ലോക്ക് പൊളിക്കാതെ കൊടിമരം നാട്ടിയ പ്രകൃതിസ്നേഹി തുടങ്ങിയ കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.

 

Read more topics: K. Surendran, troll, social media,
English summary
K. Surendran troll social media
topbanner

More News from this section

Subscribe by Email