Monday November 19th, 2018 - 7:01:am
topbanner

ന്യൂനപക്ഷ വോട്ടിൽ ലക്ഷ്യം വെച്ച് സിപിഎം ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നു: കെ സുധാകരൻ

NewsDesk
ന്യൂനപക്ഷ വോട്ടിൽ ലക്ഷ്യം വെച്ച് സിപിഎം ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നു: കെ സുധാകരൻ

കാസര്‍ഗോഡ്: ന്യൂനപക്ഷ വോട്ടിൽ ലക്ഷ്യം വെച്ച് സിപിഎം ശബരിമലയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കെ.സുധാകരൻ. കാസർഗോഡ് പെർളയിൽ വിശ്വാസ സംരക്ഷണ യാത്ര ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം 

ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടാക്കുന്നത് ആ ക്ഷേത്രത്തിലെ തന്ത്രിയാണ്. വിശ്വാസം സംരക്ഷിക്കാൻ കഴിയാത്ത ജഡ്ജിമാർ കോടതിക്ക് ഭാരമാണ്.വിശ്വാസികളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇല്ലാതാക്കാൻ കോടതിക്കും സർക്കാരിനും അധികാരമില്ലെന്ന് കെ.സുധാകരൻ പറഞ്ഞു.

ശബരിമല ഒരു കലാപഭൂമിയാകാതിരിക്കാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. മണ്ഡലകാലത്ത് സിപിഎം ഗുണ്ടകളെയും, ക്രിമിനൽ കേസുകളിലെ പ്രതികളെയും ദിവസ വേതന അടിസ്ഥാനത്തിൽ ശബരിമലയിൽ നിയമിക്കാനാണ് സർക്കാർ നീക്കം. ന്യൂനപക്ഷ വോട്ടിൽ ലക്ഷ്യം വെച്ച് സിപിഎം ശബരിമലയെ തകർക്കാൻ ശ്രമിക്കുകയാണെന്നും കെ.സുധാകരൻ കുറ്റപ്പെടുത്തി.K Sudhakaran Vishwasa Samrakshana Yathra kasaragod

ആചാരാനുഷ്ഠാനങ്ങളെ തകർക്കാൻ പിണറായി വിജയനല്ല നൂറ് പിണറായി വിജയൻ വന്നാൽ കഴിയില്ല. വിശ്വാസികളുടെ പ്രതിഷേധത്തിന് മുന്നിൽ സർക്കാർ മുട്ട് മടക്കും. സിപിഎം കേരളത്തിൽ അമ്പലം പൊളിക്കാൻ നോക്കുമ്പോൾ ഉത്തർപ്രദേശിൽ അമ്പലം കെട്ടി വോട്ടാക്കാനാണ് ബിജെപി ശ്രമം. വിശ്വാസമല്ല ആർഎസ്എസിന് പ്രധാനം, വിശ്വാസികളുടെ വോട്ടാണ് പ്രധാനം. ശബരിമല പൊക്കിയെടുത്ത് വോട്ട് ഉണ്ടാക്കാനാണ് ബിജെപി ശ്രമം. അത് വിശ്വാസികൾ തിരിച്ചറിയണമെന്നും കെ.സുധാകരൻ ആവശ്യപ്പെട്ടു.

സമരം ആത്മാർത്ഥമാണെങ്കിൽ നിയമനിർമ്മാണത്തിന് കേന്ദ്ര സർക്കാരിനെ സമീപിക്കുകയാണ് ബിജെപി ചെയ്യേണ്ടത്. ശബരിമല വിഷയത്തിൽ രണ്ട് സർക്കാരിനും നിയമനിർമ്മാണം നടത്താമെന്നും കെ.സുധാകരൻ പറഞ്ഞു.

ആര്‍.എസ്.എസ് നിലപാടുകള്‍ മാറ്റി ജനങ്ങളെ പറ്റിക്കുകയാണ്. ശ്രീധരന്‍ പിള്ളയുടെ രഥയാത്ര അദ്വാനിയുടെ രഥയാത്രക്ക് തുല്യമാണെന്നും സുധാകരന്‍ അറിയിച്ചു. വര്‍ഗീയത ആളിക്കത്തിച്ച്‌ അധികാരം നേടാമെന്ന അത്യാഗ്രഹമാണ് ബി.ജെ.പിയ്ക്ക്. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കോടതി വിധി ബുദ്ധിയില്ലാത്ത തീരുമാനമാണെന്നും സുധാകരന്‍ വ്യക്തമാക്കി.K Sudhakaran Vishwasa Samrakshana Yathra kasaragod

English summary
K Sudhakaran Vishwasa Samrakshana Yathra kasaragod
topbanner

More News from this section

Subscribe by Email