Sunday February 17th, 2019 - 1:31:pm
topbanner

താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നത് പാര്‍ട്ടിയിലെ ചിലര്‍ തന്നെയെന്ന് കെ. സുധാകരന്‍

RA
 താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നത് പാര്‍ട്ടിയിലെ ചിലര്‍ തന്നെയെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പാര്‍ട്ടിയിലെ ചിലര്‍ തന്നെ പ്രചരണം നടത്തുന്നുവെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ്റ് കെ. സുധാകരന്‍. ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ തടയുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലാണ് സുധാകരന്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്.

ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ കോണ്‍ഗ്രസ് തടയാന്‍ തയാറാകില്ലെന്ന് യോഗശേഷം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ യോഗത്തില്‍ പറഞ്ഞു. അതേ സമയം ശബരിമല തീർഥാടകർ‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് തിരുവിതാകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തിന് മുന്നിൽ ധർണ നടത്തും.

Viral News

Read more topics: K SUDHAKARAN, BJP, ENTREY NEWS
English summary
K SUDHAKARAN BJP ENTREY NEWS
topbanner

More News from this section

Subscribe by Email