Friday May 24th, 2019 - 4:46:pm
topbanner
topbanner

കോണ്‍​ഗ്രസ് കണ്ടം ചെയ്ത ആളാണ് വടക്കനെന്ന് ബിജെപിക്ക് പിന്നെ മനസിലാവും; കെ മുരളീധരൻ

RA
കോണ്‍​ഗ്രസ് കണ്ടം ചെയ്ത ആളാണ് വടക്കനെന്ന് ബിജെപിക്ക് പിന്നെ മനസിലാവും; കെ മുരളീധരൻ

തിരുവനന്തപുരം: ശ്രീധരന്‍ പിള്ള പ്രസിഡന്റായിരിക്കുന്ന കാലത്തോളം ബിജെപി കേരളത്തില്‍ ഒരു അത്ഭുതവും കാട്ടില്ലെന്നും കോണ്‍​ഗ്രസ് നേതാവ് കെ.മുരളീധരന്‍.അതേസമയം ടോം വടക്കന്‍‌ മണ്ഡലത്തിലോ ബൂത്തിലോ പ്രവര്‍ത്തിച്ച്‌ പരിചയമുള്ള ആളല്ലെന്ന് കെ.മുരളീധരന്‍ പറഞ്ഞു.

2009 ല്‍ തൃശൂരില്‍ നിന്ന് മല്‍സരിക്കാന്‍ സ്വയം തയ്യാറായ ആളാണ് വടക്കന്‍ അന്ന് ജില്ലയിലെ പ്രവര്‍ത്തകര്‍ ഒന്നടങ്കം വേണ്ടെന്ന് പറഞ്ഞതിനാലാണ് വടക്കന്‍ സ്ഥാനാര്‍ത്ഥിയാവാതെ പോയതെന്നും കെ.മുരളീധരന്‍ പറഞ്ഞു.

വടക്കനെക്കൊണ്ട് കോണ്‍​ഗ്രസിന് ഒരു ഉപയോഗവും ഉണ്ടായിട്ടില്ല. കോണ്‍​ഗ്രസ് കണ്ടം ചെയ്ത ആളാണ് വടക്കനെന്ന് ബിജെപിക്ക് പിന്നെ മനസിലാവുമെന്ന് മുരളീധരന്‍ പറഞ്ഞു. പുള്ളി പറയുന്നത് മലയാളമാണോ ഇം​ഗ്ലീഷാണോ എന്നു പോലും മനസ്സിലാവില്ലെന്നും മുരളിധരൻ കൂട്ടിച്ചേർത്തു.

English summary
K MURALIDHARAN CRITIZED TOMVADAKAN
topbanner

More News from this section

Subscribe by Email