Thursday October 18th, 2018 - 5:14:pm
topbanner
Breaking News

'മൂന്ന് മാസം കൊണ്ട് കേസിലെ തെളിവുകളെല്ലാം അസ്തമിച്ചിട്ടുണ്ടാകും'; പ്രാഥമിക അന്വേഷണം മാത്രമാണ് പൊലീസ് നടത്തേണ്ടതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

JB
'മൂന്ന് മാസം കൊണ്ട് കേസിലെ തെളിവുകളെല്ലാം അസ്തമിച്ചിട്ടുണ്ടാകും'; പ്രാഥമിക അന്വേഷണം മാത്രമാണ് പൊലീസ് നടത്തേണ്ടതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ മുന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ നടപടി ഏറെ വൈകുന്നുവെന്ന് ജസ്റ്റിസ് ബി.കെമാല്‍പാഷ. ഇതുവരെയുളള അന്വേഷണം പ്രതീക്ഷയ്ക്ക് വക നല്‍കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. 'മൂന്ന് മാസത്തെ അന്വേഷണം കേട്ടുകേള്‍വിപോലും ഉളളതല്ല. പ്രാഥമിക അന്വേഷണം മാത്രമാണ് പൊലീസ് നടത്തേണ്ടത്. ഈ മൂന്ന് മാസം കൊണ്ട് കേസിലെ തെളിവുകളെല്ലാം അസ്തമിച്ചിട്ടുണ്ടാകും', കെമാല്‍പാഷ പറഞ്ഞു. ജാമ്യഹര്‍ജി 25ലേക്ക് മാറ്റിയത് രണ്ട് കക്ഷികളുടേയും താത്പര്യം അനുസരിച്ചാണെങ്കില്‍ കുഴപ്പമില്ലെന്നും അദ്ദേഹം വ്യക്താക്കി.

രണ്ടു ദിവസവും ഏഴ് മണിക്കൂറും നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. അറസ്റ്റ് വിവരം ഔദ്യോഗികമായി അറിയിക്കാന്‍ കോട്ടയം എസ്പി മാധ്യമങ്ങളെ കാണുമെന്ന് വിവരമുണ്ട്. ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ച വിവരം പഞ്ചാബ് പൊലീസിനെയും അവിടത്തെ അഭിഭാഷകനെയും കേരള പൊലീസ് ഔദ്യോഗികമായി അറിയിച്ചതായി വിവരമുണ്ട്. ഇതേതുടര്‍ന്ന് ബിഷപ്പിന് ഇടക്കാല ജാമ്യം ലഭിക്കുന്നതിനുള്ള നീക്കങ്ങള്‍ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ആരംഭിച്ചിട്ടുണ്ട്.

ഇതിനിടെ, രാവിലെ 9.50ന് കുറവിലങ്ങാട് മഠത്തിലെത്തിയ വാകത്താനം സിഐ കന്യാസ്ത്രീയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. മൊഴികളിലെ വൈരുദ്ധ്യവും ബിഷപ്പിന്റെ വിശദീകരണവും സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് കന്യാസ്ത്രീയെ കണ്ടത്. ബി?ഷ?പ്പിനെ അ?റ?സ്??റ്റ്? ചെ?യ്യ?ണ?മെ?ന്ന് ആ?വ?ശ്യ?പ്പെ?ട്ട് ക?ന്യാ?സ്ത്രീ?ക?ള്‍ ന?ട?ത്തിയ സ?മ?രം 13-ാം ദി?നത്തിലേക്ക് ക?ട?ന്നു. സേ?വ് ഔവ?ര്‍ സി?സ്റ്റേ?ഴ്?സ് ഭാ?ര?വാ?ഹി?ക?ളും പി?ന്തു?ണ പ്ര?ഖ്യാ?പി?ച്ചെ?ത്തി?യ?വ?രും അടക്കം വന്‍ ജനപങ്കാളിത്തമാണ് ഹൈക്കോടതി ജംങ്ഷനിലെ വഞ്ചി സ്‌ക്വയറിലുള്ളത്.

 

English summary
Justice Kemal Pasha slams at police
topbanner

More News from this section

Subscribe by Email