topbanner
Friday July 21st, 2017 - 12:08:pm
topbanner

ഓണ്‍ലൈന്‍ പെണ്‍വാണിഭം; ജോയ്‌സ് 5 സ്ത്രീകളെ ഗള്‍ഫിലേക്ക് കടത്തി

NewsDesk
ഓണ്‍ലൈന്‍ പെണ്‍വാണിഭം; ജോയ്‌സ് 5 സ്ത്രീകളെ ഗള്‍ഫിലേക്ക് കടത്തി

തിരുവനന്തപുരം: രാഹുല്‍ പശുപാലന്‍ ഉള്‍പ്പെട്ട ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ബെംഗളൂരുവില്‍ പിടിയിലായ ജോയ്‌സിന് അന്താരാഷ്ട്ര മനുഷ്യക്കടത്തുമുണ്ടെന്ന് പോലീസ് കണ്ടെത്തി.

ഗള്‍ഫ് രാജ്യങ്ങളിലേക്ക് പെണ്‍വാണിഭത്തിനായി സ്ത്രീകളെ എത്തിച്ചവരില്‍ പ്രധാനിയാണ് ജോയ്‌സെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. 5 സ്ത്രീകളെ കടത്തിയതായാണ് ഇയാള്‍ സമ്മതിച്ചതെങ്കിലും അതില്‍ കൂടുതല്‍പേരെ ഗള്‍ഫിലെത്തിച്ചിട്ടുണ്ടാകാമെന്നാണ് പോലീസ് നിഗമനം.

തൃപ്പൂണിത്തുറയിലുള്ള ഒരു സ്‌കൂള്‍വിദ്യാര്‍ഥിനിയെയും ജോയ്‌സിന്റെ നേതൃത്വത്തിലുള്ള സംഘം വലയിലാക്കിയിരുന്നതായി അന്വേഷണസംഘം പറയുന്നു. ജോയ്‌സിന് ചില സിനിമാ അഭിനേതാക്കളുമായി ബന്ധമുള്ളതായും പോലീസ് സംശയിക്കുന്നു.

കേസില്‍ നേരത്തെ പിടിയിലായ എറണാകുളം സ്വദേശി അച്ചായന്‍ എന്ന ജോഷിയുടെ മകനാണ് ജോയ്‌സ്, ഇയാളുടെ സഹായി അരുണിനെയും കഴിഞ്ഞദിവസം പോലീസ് പിടികൂടിയിരുന്നു.

Read more topics: Sex racket, online, trafficking
English summary
Joys recruit 5 women into gulf : online sex racket case
topbanner topbanner

More News from this section

Subscribe by Email