Monday September 24th, 2018 - 5:39:am
topbanner

വികാരിമാർക്ക്‌ ഒരു സന്തോഷ വാർത്ത: എന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് ഇത്രയും കഴിവോ: ജോയ് മാത്യു

NewsDesk
വികാരിമാർക്ക്‌ ഒരു സന്തോഷ വാർത്ത: എന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് ഇത്രയും കഴിവോ: ജോയ് മാത്യു

വികാരിമാർക്ക്‌ ഒരു സന്തോഷ വാർത്ത: എന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് ഇത്രയും കഴിവുണ്ടെന്ന് ഞാന്‍ അറിഞ്ഞില്ലെന്ന് ജോയ് മാത്യു. പൗരോഹിത്യം ഒരു മാന്യമായ തൊഴിലായി കണ്ട് വിവാഹം കഴിച്ച്‌ കുടുംബമായി ജീവിക്കാന്‍ അനുവദിക്കുകയെന്ന് ജോയ് മാത്യു.

വിവാഹിതര്‍ക്ക് പുരോഹിതരാകണമെന്ന ആഗോള കത്തോലിക്ക സഭാ മേധാവി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ അഭിപ്രായത്തെ സ്വാഗതം ചെയ്യുകയായിരുന്നു ജോയ് മാത്യു. വികാരിമാര്‍ക്കൊരു സന്തോഷ വാര്‍ത്ത എന്ന തലക്കെട്ടോടു കൂടി ഫെയ്സ്ബുക്കിലൂടെയാണ് ജോയ് മാത്യു ഇപ്രകാരം പ്രതികരിച്ചത്.

ജോയ് മാത്യുവിന്റൈ ഫെയ്സ്ബുക്ക് പോസ്റ്റ് പൂർണരൂപം:

വികാരിമാർക്ക്‌ ഒരു സന്തോഷ വാർത്ത
-----------------------------------
എന്റെ ഒരു ഇടപെടലിനു വത്തിക്കാനിൽ നിന്നും ഇത്രപെട്ടെന്ന് ഫലമുണ്ടാകും എന്നു ഞാൻ സ്വപനത്തിൽപോലും കരുതിയില്ല
ക്രുസ്ത്യൻ സഭയിലെ പുരോഹിതരുടെ
ശാരീരികവും വൈയക്തികവും ലൈംഗീകവുമായ പ്രശ്നങ്ങൾക്ക്‌
ഞാൻ മുന്നോട്ടുവെച്ച മൂന്നു നിർദ്ദേശങ്ങളിൽ
രണ്ടാമത്തേതായിരുന്നു, "പൗരോഹിത്യം
ഒരു മാന്യമായ തൊഴിലായിക്കണ്ട്‌ വിവാഹം കഴിച്ച്‌ കുടുംബമായി ജീവിക്കാൻ അനുവദിക്കുക" എന്നത്‌-
ഈ നിർദ്ദേശം നമ്മുടെ ആരാദ്ധ്യനും പുരോഗമനവാദിയുമായ
നമ്മുടെ സാക്ഷാൽ പോപ്പ്‌ തന്നെ
പരിഗണിക്കുന്നതായി
ബി ബി സി പോലും റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്‌-
ഫേസ്‌ ബുക്കിലൂടെ എന്റെ അഭിപ്രായത്തെ അടിസ്‌ഥാനമാക്കി ഈ സംവാദത്തിൽ പങ്കെടുത്ത എല്ലാവർക്കും ഇതിൽ
സന്തോഷിക്കാം,എന്നെ വിമർശിച്ച
ക്രൈസ്തവ യാഥാസ്ഥികന്മാർക്കും.
കൂടാതെ
വിവാഹ ജീവിതം സ്വപ്നം കാണുന്ന പുരോഹിതർക്ക്‌ പ്രത്യേകിച്ചും-
എന്നാലും എന്റെ ഫേസ്‌ ബുക്ക്‌ പോസ്റ്റിനു ഇത്രയും കഴിവുണ്ടെന്ന് ഞാനിപ്പോഴാണറിയുന്നത്‌
അബട ഞാനേ

Read more topics: Joy Mathew, facebook post,
English summary
Joy mathew facebook post about fathers marriage
topbanner

More News from this section

Subscribe by Email