Saturday December 15th, 2018 - 5:48:am
topbanner

സര്‍ക്കാരിന്റെ പ്രതികാര നടപടിയാണ് തനിക്കെതിരായ കേസ്; ജോയ് മാത്യു

Aswani
സര്‍ക്കാരിന്റെ പ്രതികാര നടപടിയാണ് തനിക്കെതിരായ കേസ്;  ജോയ് മാത്യു

കോഴിക്കോട്: കന്യാസ്ത്രീയെ അനുകൂലിച്ച് പ്രകടനം നടത്തിയതിന് തനിക്കെതിരെ കേസെടുത്തത് സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്ന് നടന്‍ ജോയ് മാത്യു. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെ വിമര്‍ശിച്ചതിനാണ് തനിക്കെതിരെ പോലീസ് കേസെടുത്തത്. മിഠായിതെരുവ് പ്രകടന നിരോധിത മേഖലയാണെന്ന് ആരും പറഞ്ഞിട്ടില്ല. അവിടെ സമരം നടത്തിയിട്ടുള്ള ഭൂതകാലമാണ് തന്റേതെന്നും ജോയ് മാത്യു പറഞ്ഞു.

മിഠായിത്തെരുവില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് കന്യാസ്ത്രീയെ അനുകൂലിച്ച് ജോയ് മാത്യു പ്രകടനം നടത്തിയത്. ജോയ് മാത്യുവിനൊപ്പം കണ്ടാലറിയുന്ന 250 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 149, 147 വകുപ്പുകള്‍ പ്രകാരം അന്യായമായ സംഘം ചേരല്‍, കലാപമുണ്ടാക്കാനുള്ള ശ്രമം എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നത്. മിഠായി തെരുവില്‍ പ്രതിഷേധങ്ങളും പ്രകടനങ്ങളും നടത്തുന്നത് നിരോധിച്ചിട്ടുള്ളതാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്.

 

Read more topics: Joy Mathew, police case,
English summary
Joy Mathew react against the case
topbanner

More News from this section

Subscribe by Email