Wednesday September 19th, 2018 - 2:42:pm
topbanner
Breaking News

മന്ത്രി മോഹവുമായി എത്തുന്ന 'വെള്ളിമൂങ്ങകളെ' കേരളത്തിന് വേണമോ?: ജോയ് മാത്യു

NewsDesk
മന്ത്രി മോഹവുമായി എത്തുന്ന 'വെള്ളിമൂങ്ങകളെ' കേരളത്തിന് വേണമോ?: ജോയ് മാത്യു

തിരുവനന്തപുരം: കേരളത്തിലെ അധികാര മോഹികളെ വിമര്‍ശിച്ച്‌ നടന്‍ ജോയ് മാത്യു. സംസ്ഥാനങ്ങളില്‍ ആളും തരവും നോക്കി ഏതെങ്കിലും മുന്നണിയില്‍ കയറി പറ്റി ഒന്നോ രണ്ടോ സീറ്റുകള്‍ കരസ്ഥമാക്കുന്ന ഘടകകക്ഷികള്‍ക്കെതിരെയാണ് ജോയ് മാത്യു രംഗത്തെത്തിയത്.

എങ്ങനെയെങ്കിലും അധികാരത്തിലെത്തണം എന്ന് മാത്രം ചിന്തയുള്ള ഇടത്-വലത് പക്ഷങ്ങള്‍ ഇവര്‍ക്ക് സീറ്റുകൊടുക്കുകയും ഒറ്റക്ക് നിന്നാല്‍ കെട്ടിവെച്ച പണം പോലും കിട്ടാത്ത ഇവര്‍ മുന്നണിയിലെ പ്രവര്‍ത്തകരുടെ വോട്ടുകൊണ്ട് ജയിച്ച്‌ വരികയും മന്ത്രിയാവുകയും ചെയ്യുകയാണെന്ന് ഇദ്ദേഹം വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം : 

 വെള്ളിമൂങ്ങകളെ വളർത്തുന്ന വിധം
-----------------------------------

ദേശീയതലത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയുണ്ടാക്കി അക്ഷരാഭ്യാസമില്ലാത്ത വടക്കേ ഇന്ത്യക്കാരെ എളുപ്പത്തിൽ പറ്റിച്ച് ജാതിയുടെയോ മതത്തിന്റെയോ പേര് പറഞ്ഞ് അധികാരത്തിലേറുന്ന ചില പാർട്ടികളുണ്ട് . ഇങ്ങിനെയുള്ള പാർട്ടികളുടെ വാലുകളായി നമ്മുടെ കേരളത്തിൽ പ്രത്യക്ഷപ്പേടുന്ന പ്രത്യേകതരം പക്ഷികളാണല്ലോ
വെള്ളിമൂങ്ങകൾ -

ദേശീയതലത്തിൽ നടക്കുന്ന നീക്കുപോക്കുകൾക്കനുസരിച്ച്‌ സംസ്‌ഥാനങ്ങളിൽ ആളും തരവും നോക്കി ഇവർ ഏതെങ്കിലും മുന്നണിയിൽ കയറിപ്പറ്റി ഒന്നോ രണ്ടോ സീറ്റുകൾ കരസ്ഥമാക്കും എങ്ങിനെയെങ്കിലും അധികാരത്തിലെത്തണം എന്ന് മാത്രം ചിന്തയുള്ള ഇടത് / വലത് പക്ഷങ്ങൾ ഇവർക്ക് സീറ്റുകൊടുക്കുകയും ഒറ്റക്ക് നിന്നാൽ കെട്ടിവെച്ച പണം പോലും കിട്ടാത്തത ഇവർ മുന്നണിയിലെ പ്രവർത്തകരുടെ വോട്ടുകൊണ്ട് ജയിച്ച് വരികയും മന്ത്രിയാവുകയും ചെയ്യും.ഒരു ജോലിയും ചെയ്യാനറിയാത്ത ഇവർ എന്തിനു,കണ്ടം ഉഴാൻ പോലും അറിയാത്തവർ ചാനലിൽ കയറിയിരുന്നു ചീപ്പ് കോമഡി പറഞ്ഞ് നമ്മളെ സുഖിപ്പിക്കും .നമ്മൾ മലായാളികൾക്ക് അത് മതിയല്ലോ :( അരിക്ക് പകരം കോമഡിയാണല്ലോ ഇപ്പോൾ മലയാളിയുടെ ദേശീയ ഭക്ഷണം !) ചാനലിലൂടെ പറയാൻ പറ്റാത്തത് ഫോണിലൂടെ പറഞ്ഞെന്ന് ഏതോ ഒരു ചാനലുകാരൻ പറഞ്ഞപ്പഴേ രാജിവെക്കാനും അൽപബുദ്ധികളായ ഇത്തരം വെള്ളി മൂങ്ങകൾ ഉഷാറാണ് .

എന്തിനാണ് ഇടതുപക്ഷം ഇത്തരം വെള്ളിമൂങ്ങകളെ താങ്ങുന്നത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല .ഇവർ ഇല്ലെങ്കിൽ ഈ ഭരണം മറിഞ്ഞു വീഴുമോ ?

ഇതേ വെള്ളി മൂങ്ങകൾ മറ്റു സംസ്ഥാനങ്ങളിൽ ആരൊക്കെയായിട്ടാണ് കൂട്ട് കൂടുന്നത് എന്ന് ശരിയായ ഒരു പാർട്ടി പ്രവർത്തകൻ ചോദിക്കുന്ന കാലം അതിക്രമിച്ചിരിക്കുന്നു-

നമ്മൾ ഇതൊക്കെ പറയാൻ ആര് എന്ന് ചോദിക്കുന്നവരോട് 2004 ൽ GULF NEWS എന്ന പത്രത്തിൽ വന്ന ഒരു വാർത്ത ഇതോടൊപ്പം വെക്കുന്നു .തർജ്ജമ ചെയ്യാൻ സമയമില്ലാത്തതിനാൽ ക്ഷമിക്കുക.രാജിവെച്ച ശശീന്ദ്രൻ എന്ന മന്ത്രിയുടെ കസേര ലക്‌ഷ്യം വെച്ച് വിമാനമിറങ്ങുന്ന വെള്ളിമൂങ്ങയാരാണെന്ന് നിങ്ങൾ തന്നെ വായിച്ച് മനസിലാക്കുക.ഇങ്ങിനെയാണ്‌ നമ്മൾ ഇടതുപക്ഷം വിപ്ലവകരമായി വെള്ളിമൂങ്ങകളെ വളർത്തുന്നത്.  വാൽക്കഷ്ണം :ഗൾഫ്‌ ന്യൂസ്‌ പത്രത്തിൽ പരാമർശ്ശിക്കുന്ന വെള്ളി മൂങ്ങയല്ലാത്ത ഒരാൾ ചാനലുകൾ മാറിമാറി മലയാളം പോലത്തെ എന്തൊക്കെ സംസാരിച്ച് ഈ നാട്ടിൽതന്നെ ജീവിച്ചു പോകുന്നുണ്ട് .ശിവ ശിവ

Read more topics: Joy Mathew, facebook post,
English summary
Joy Mathew, facebook post, kerala, miner political party,
topbanner

More News from this section

Subscribe by Email