Wednesday November 14th, 2018 - 6:05:am
topbanner

കുരിശുവിവാദം: മുഖ്യമന്ത്രിയെ വിമര്‍ശിച്ച്‌ ജോയ് മാത്യു

NewsDesk
കുരിശുവിവാദം: മുഖ്യമന്ത്രിയെ വിമര്‍ശിച്ച്‌ ജോയ് മാത്യു

മൂന്നാറില്‍ കയ്യേറ്റക്കാര്‍ സ്ഥാപിച്ച കുരിശ് പൊളിച്ചുമാറ്റിയതിൻെറ വിവാദങ്ങൾ അവസാനിക്കുന്നില്ല. കുരിശുവിവാദത്തിൽ മുഖ്യമന്ത്രിയെ വിമര്‍ശിച്ച്‌ ജോയ് മാത്യു.

കുരിശ് പള്ളികളാകുമ്പോൽ ഇനി പൊളിക്കാന്‍ വരുന്നവനെ കാണട്ടെ എന്ന ഹുങ്കില്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി കാണിച്ച്‌ തരണേ എന്ന പ്രാര്‍ത്ഥന ഇവിടെ തുടങ്ങുകയാണ്. സ്വന്തമായി ഒരു കൂരയോ ഒരു സെന്‍റ് ഭൂമി പോലുമോ ഇല്ലാത്ത ലക്ഷക്കണക്കിന് മനുഷ്യര്‍ ബുദ്ധിമുട്ടുന്നയിടത്താണ് മതത്തിന്‍റെ പേശിബലത്തില്‍ ഏക്കറുകള്‍ മതമാഫിയകള്‍ കൈവശപ്പെടുത്തുന്നത്.

പിന്നീട് അഞ്ചോ പത്തോ പേര്‍ ചേര്‍ന്ന് ഒരു ഗ്രൂപ്പുണ്ടാക്കും. പിന്നീട് അതൊരു സഭയാകും. ഇത് നമ്മുടെ നാട്ടില്‍ മാത്രം കണ്ട് വരുന്ന കൃഷിയാണിതെന്ന് ജോയ് മാത്യു പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ജോയ് മാത്യു വിമർശനവുമായി രംഗത്തെത്തിയത്.

ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപം: 

ക്രിസ്ത്യാനികൾ മറ്റുള്ളവർക്ക്‌

കുരിശാകരുത്‌-‌
സ്വയം കുരിശാകുകയാണു വേണ്ടത്‌
ആദ്യം മുക്കിലും മൂലയിലും ചെറുതും വലുതുമായ കുരിശുകൾ സ്‌ഥാപിക്കും -പിന്നെ ഒരു രൂപക്കൂട്‌ വരും -അതിനോട്‌ ചേർന്ന് ഒരു ഭന്ധാരപ്പെട്ടി - മെഴുകുതിരി സ്റ്റാൻഡ്‌ -തുടർന്ന് ഒരു ചെറിയ ഷെഡ്‌ -അതിനു പ്രാർഥനാലയം എന്നു പേർ -പിന്നീടാണു അത്‌ കോടികൾ ചിലവഴിച്‌ പള്ളിയാക്കുക-
വെഞ്ചരിക്കൽ
കർമ്മത്തിനു മന്ത്രിപുംഗവന്മാർ തുടങ്ങി ന്യായാധിപന്മാർ വരെ വന്നെന്നിരിക്കും -ഇനി പള്ളിപൊളിക്കാൻ വരുന്നവനെ കാണട്ടെ എന്ന ഹുങ്കിൽ സ്വർഗ്ഗത്തിലേക്കുള്ള വഴി കാണിച്ച്‌ തരണേ എന്ന പ്രാർഥന തുടങ്ങുകയായി-
സ്വന്തമായി ഒരു കൂരയോ ഒരു സെന്റ്‌ ഭൂമിപോലുമോ ഇല്ലാത്ത ലക്ഷക്കണക്കിനു
മനുഷ്യർ ബുദ്ധിമുട്ടുന്നിടത്താണു
മതത്തിന്റെ പേശീബലത്തിൽ മതമാഫിയകൾ ഏക്കറുകൾ
കൈവശപ്പെടുത്തുന്നത്‌-
അഞ്ചോ പത്തോ പേർ ചേർന്ന് ഒരു ഗ്രൂപ്പുണ്ടാക്കുക പിന്നെ അതൊരു സഭയായി മാറൂക നമ്മുടെ നാട്ടിൽ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക കൃഷിയാണിത്‌- ശരിയായ വിശ്വാസി ഈ കൃഷിയിൽ വിശ്വസിക്കില്ല എന്ന് പറയുംബോൾ ദൈവ വിശ്വാസിയല്ലാത്ത മുഖ്യമന്ത്രി ഇത്തരം കുരിശുകൃഷി സംരക്ഷിക്കണം എന്നു പറയുന്നതിന്റെ പൊരുളെന്താണു?
മത ചിഹ്നങ്ങൾ വെച്ചുള്ള കയ്യേറ്റങ്ങൾ ,അത്‌ ഏത്‌ മതത്തിന്റേതായാലും തിരിച്ചുപിടിക്കാനുള്ള ആർജ്ജവം കാണിക്കുന്ന നട്ടെല്ലുള്ള ഒരു ഗവർമ്മെന്റിനേയാണു വിവരവും വിദ്യാഭ്യാസവുമുള്ള പുതു തലമുറ ആഗ്രഹിക്കുന്നത്‌
കുരിശ്‌ നാട്ടിയ ഭൂമിതിരിച്ചു പിടിച്ച ഗവർമ്മെന്റ്‌ നിലപാടിനെ സ്വാഗതം ചെയ്ത ബഹുമാനപ്പെട്ട ബിഷപ്പ്‌ ഗീവർഗ്ഗീസ്‌ മാർ കുറീലോസിനു
മതനിരപേക്ഷമായി ചിന്തിക്കുന്ന കേരള ജനതയുടെ ആദരവ്‌- എല്ലാ മതമേധാവികളും ഈ മാത്രുക
പിന്തുർന്നിരുന്നെങ്കിൽ ഈ നാട്‌ എപ്പഴേ നന്നായേനെ
ഓർക്കുക :
കൃസ്ത്യാനി മറ്റുള്ളവർക്ക്‌
കുരിശാകരുത്‌
‌സ്വയം കുരിശാകുകയാണു വേണ്ടത്‌-

Read more topics: Joy Mathew, munar, cross,
English summary
Joy Mathew facebook post against munar cross removed issue
topbanner

More News from this section

Subscribe by Email