Thursday October 18th, 2018 - 5:16:pm
topbanner
Breaking News

കന്യാസ്ത്രീയെ അനുകൂലിച്ച് പ്രകടനം നടത്തിയതിന് ജോയ് മാത്യുവിനെതിരെ കേസ്

Aswani
കന്യാസ്ത്രീയെ അനുകൂലിച്ച് പ്രകടനം നടത്തിയതിന് ജോയ് മാത്യുവിനെതിരെ കേസ്

കോഴിക്കോട്: ജലന്ധര്‍ രൂപതയുടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ അനുകൂലിച്ച് പ്രകടനം നടത്തിയ നടനും സംവിധായകനുമായ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു.

കോഴിക്കോട് മിഠായിത്തെരുവിലാണ് കഴിഞ്ഞ ഞായറാഴ്ച കന്യാസ്ത്രീയെ അനുകൂലിച്ച് ജോയ് മാത്യു പ്രകടനം നടത്തിയത്. ജോയ് മാത്യുവിനൊപ്പം കണ്ടാലറിയുന്ന 250 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 149, 147 വകുപ്പുകള്‍ പ്രകാരം അന്യായമായ സംഘം ചേരല്‍, കലാപമുണ്ടാക്കാനുള്ള ശ്രമം എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നത്. മിഠായി തെരുവില്‍ പ്രതിഷേധങ്ങളും പ്രകടനങ്ങളും നടത്തുന്നത് നിരോധിച്ചിട്ടുള്ളതാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് നടപടി.

ഈ തെരുവ് ഞങ്ങളുടേത് കൂടെയാണെന്ന മുദ്രാവാക്യമുയര്‍ത്തി സാസ്‌കാരിക കൂട്ടായ്മകളും പ്രതിഷേധങ്ങളും നിരോധിച്ചതിനെതിരെ തെരുവില്‍ പ്രതിഷേധം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് പ്രകടനം നടത്തിയവര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്. കോഴിക്കോട്ടെ സാംസ്‌കാരിക കൂട്ടയ്മ കന്യാസ്ത്രീക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം നടത്തിയത്. പ്രകടനത്തില്‍ കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പല പ്രമുഖരും പങ്കെടുത്തിരുന്നു.

English summary
Joy Mathew face police case for supporting nuns
topbanner

More News from this section

Subscribe by Email