Friday September 21st, 2018 - 11:34:am
topbanner
Breaking News

'പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവു പുലർത്തിയ വിദ്യാർഥിയാണ്; അങ്ങനെയൊരു കുട്ടി ഈ നാട്ടിൽനിന്ന് അപ്രത്യക്ഷയായി എന്ന കാര്യം വിശ്വസിക്കാനാകുന്നില്ല': ജെസ്‌നയുടെ തിരോധാനത്തിൽ തുറന്നുപറച്ചിലുമായി അധ്യാപകൻ

fasila
'പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവു പുലർത്തിയ വിദ്യാർഥിയാണ്; അങ്ങനെയൊരു കുട്ടി ഈ നാട്ടിൽനിന്ന് അപ്രത്യക്ഷയായി എന്ന കാര്യം വിശ്വസിക്കാനാകുന്നില്ല': ജെസ്‌നയുടെ തിരോധാനത്തിൽ തുറന്നുപറച്ചിലുമായി അധ്യാപകൻ

പത്തനംതിട്ട: ആദ്യ ഘട്ടത്തിൽ കേസന്വേഷിച്ചവർ ഗൗരവം കൊടുക്കാത്തതാണു ജെസ്നാ തിരോധാന കേസിന്റെ ഉത്തരം അനന്തമായി നീളാൻ കാരണമെന്നു പെൺകുട്ടി പഠിച്ച കോളജിലെ അധ്യാപകൻ. തുടക്കം മുതൽ അർഹമായ പരിഗണന നൽകിയെങ്കിൽ തെളിവുകൾ നശിക്കാൻ ഇടയാവില്ലായിരുന്നു.

ജെസ്നയും ആൺ സുഹൃത്തും തമ്മിൽ എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നതിനെക്കുറിച്ചു കൂടുതലായി അറിയില്ലെന്നും ജെസ്നയുടെ അധ്യാപകൻ മെൻഡൽ ജോസ് ഒരു പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു. ജെസ്നയെ കാണാതായത് മാര്‍ച്ച് 22നാണ്.

അപ്പോൾതന്നെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഏപ്രിൽ മൂന്നിനാണു പൊലീസ് ക്യാംപസിൽ വരുന്നത്. ഇതിൽനിന്നു മനസ്സിലാകുന്നതു പൊലീസ് ആദ്യഘട്ടത്തിൽ വേണ്ട ജാഗ്രത പുലർത്തിയില്ലെന്നാണെന്നും അധ്യാപകൻ പറഞ്ഞു. ജെസ്ന പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവു പുലർത്തിയ വിദ്യാർഥിയാണ്.

അങ്ങനെയൊരു കുട്ടി ഈ നാട്ടിൽനിന്ന് അപ്രത്യക്ഷയായി എന്ന കാര്യം വിശ്വസിക്കാനാകുന്നില്ല. ജെസ്നയുടെ ആൺ സുഹൃത്തിനെ സംബന്ധിച്ചു ചില ആക്ഷേപങ്ങൾ കേട്ടു. എന്നാൽ ആ വിദ്യാർഥിയും ക്യാംപസിൽ വളരെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നയാളാണെന്നും മെൻഡൽ ജോസ് പറഞ്ഞു.

Read more topics: Jesna, missing, case, teacher
English summary
Jesna missing case teacher's response
topbanner

More News from this section

Subscribe by Email