Tuesday June 2nd, 2020 - 7:00:am

ജലന്തർ ബിഷപ്പ് കേസ് : പോലീസ് ഇപ്പോഴെങ്ങനെ മലക്കംമറിഞ്ഞു : വി എം സുധീരൻ

bincy
ജലന്തർ ബിഷപ്പ്  കേസ് : പോലീസ് ഇപ്പോഴെങ്ങനെ മലക്കംമറിഞ്ഞു : വി എം സുധീരൻ

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ജലന്തർ ബിഷപ്പ് കുറ്റകൃത്യം ചെയ്തതായി നേരത്തെ ഹൈക്കോടതിയെ ബോധിപ്പിച്ച പോലീസ് ഇപ്പോഴെങ്ങനെ മലക്കംമറിഞ്ഞു കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പോലീസിനെതിരെ രൂക്ഷ വിമർശവുമായി വി.എം സുധീരൻ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധീരൻ രൂക്ഷ വിമർശനമുന്നയിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം...


സമൂഹത്തിൽ സാർവത്രികമായി ഉയരുന്ന ഈ ചോദ്യത്തിന് ഇതേവരെ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന വിശദീകരണം നൽകാൻ പോലീസിനായിട്ടില്ല. ഐ.ജി.യും എസ്.പിയുമൊക്കെ 'വൈരുധ്യവാദം' ആവർത്തിച്ച് സ്വയം പരിഹാസ്യരാവുകയാണ്. കുറ്റകൃത്യം സംബന്ധിച്ച് കൃത്യമായ നിഗമനത്തിൽ നേരത്തെ എത്തിയ പോലീസിൻറെ ഇപ്പോഴത്തെ 'വൈരുദ്ധ്യാത്മിക വിചിത്രവാദം' ഏവരെയും അമ്പരപ്പിക്കുന്നതാണ്.

ഈ കേസ് അട്ടിമറിക്കുന്നതിന് സർക്കാരിൻറെ അനുഗ്രഹത്തോടെ ഉന്നത പോലീസ് കേന്ദ്രങ്ങൾ ആസൂത്രിത ശ്രമം നടത്തുന്നു എന്ന ആക്ഷേപം ശക്തിപ്പെടുത്തുന്നതാണ് ഇതെല്ലാം. മുതലാളിമാരുടെയും വൻ സ്വാധീനമുള്ളവരുടെയും കാര്യത്തിൽ നിയമസംവിധാനം വിറങ്ങലിച്ചു നിൽക്കുന്ന ദുരവസ്ഥയാണ് ഈ സർക്കാരിൻറെ കീഴിലുള്ളത്.

പി.വി. അൻവർ, തോമസ് ചാണ്ടി, ജോയ്സ് ജോർജ്, പി.കെ. ശശി എന്നിവരുടെ കാര്യത്തിൽ നിയമ സംവിധാനത്തെ നിഷ്ക്രിയമാക്കിയത് പോലെ തന്നെയാണ് കന്യാസ്ത്രീകൾക്ക് നീതി നിഷേധിക്കുന്ന നിയമപാലകരുടെ ഈ കേസിലെ സമീപനവും.

English summary
Jalandhar Bishop torture nun: VM Sudheeran against police
topbanner

More News from this section

Subscribe by Email