Monday March 18th, 2019 - 11:43:pm
topbanner
topbanner

ജലന്ധർ ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യും

Renjini
ജലന്ധർ ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യും

ജലന്ധര്‍: കന്യാസ്ത്രീയുടെ ബലാല്‍സംഗ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും.ഇന്ന് ഉച്ചയ്ക്ക് ശേഷം പഞ്ചാബ് പൊലീസ് ആസ്ഥാനത്താണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്.നേരത്തെ അരമനയിൽ എത്തിയ ചോദ്യം ചെയ്യാൻ അന്വേഷണസംഘം പദ്ധതിയിട്ടെങ്കിലും ഇത് തടയാൻ വിശ്വാസികളെ ഇളക്കി വിട്ടുള്ള ശ്രമം ബിഷപ്പിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന സൂചനയെ തുടർന്ന് പഞ്ചാബ് പൊലീസ് ആസ്ഥാനത്തേക്ക് ബിഷപ്പിനെ വിളിച്ച് വരുത്തുകയായിരുന്നു.

അന്വേഷണ സംഘം എത്തുന്നതിന് മുന്നോടിയായി ജലന്ധര്‍ സിറ്റി ഡി.സി.പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി ബിഷപ്പ് ഹൗസിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ നേരിടുമെന്നും ഡി.സി.പി അറിയിച്ചു. 

കന്യാസ്ത്രീയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് ഇവര്‍ അറിയിച്ചതായാണ് വിവരം. ബിഷപ്പില്‍ നിന്ന് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നുവെന്ന് അറിഞ്ഞിരുന്നതായും ഇവര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.സാക്ഷിമൊഴികളുടെയും കണ്ടെത്തിയ തെളിവുകളുടെയും അടിസ്ഥാനത്തിൽ ചോദ്യവലി തയാറാക്കിയ അന്വേഷണസംഘം ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കില്ലെന്ന  സൂചനകളും ചില കോണുകളിൽ നിന്നുയരുന്നുണ്ട്.

Viral News

Read more topics: Nun, sexual, abuse, bishop,
English summary
Jalandhar Bishop will be questioned today
topbanner

More News from this section

Subscribe by Email