Thursday November 15th, 2018 - 8:24:pm
topbanner

ജലന്ധര്‍ ബിഷപ്പ് പീഡനക്കേസ്: വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുന്നതിന് അന്വേഷണസംഘം ഒരുങ്ങുന്നു

NewsDesk
ജലന്ധര്‍ ബിഷപ്പ് പീഡനക്കേസ്: വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുന്നതിന് അന്വേഷണസംഘം ഒരുങ്ങുന്നു

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ പീഡനക്കേസില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുന്നതിന് അന്വേഷണസംഘം ഒരുങ്ങുന്നു. നിര്‍ണ്ണായക സാക്ഷികള്‍ മൊഴി മാറ്റാതിരിക്കാന്‍ ഇവരുടെ രഹസ്യമൊഴി കോടതിയില്‍ രേഖപ്പെടുത്താനും ആലോചനയുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനുള്ള നീക്കം എത്രത്തോളം വിജയിക്കുമെന്നതാണ് സംശയം. ഉന്നത ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിയാലോചനയില്‍ ഐ.ജി വിജയ് സാക്കറെ അന്വേഷണ റിപ്പോര്‍ട്ടില്‍ ആറ് പൊരുത്തക്കേടുകളാണ് കണ്ടെത്തിയത്.

കന്യാസ്ത്രീയുടെയും ബിഷപ്പിന്റെയും മറ്റുസാക്ഷികളുടെയും മൊഴികളില്‍ ഇരുപത് വൈരുദ്ധ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇവയെല്ലാം കൂട്ടിച്ചേര്‍ക്കണമെന്നാണ് അന്വേഷണസംഘത്തിനു നല്‍കിയിരിക്കുന്ന നിര്‍ദേശം. ഈ തെളിവുകളിലും മൊഴികളിലും കൂടുതല്‍ വ്യക്തത വരുത്തിയ ശേഷം, ആവശ്യമെങ്കില്‍ മാത്രം അറസ്റ്റിലേയ്ക്കു നീങ്ങിയാല്‍ മതിയെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ചിരിക്കുന്ന രഹസ്യ നിര്‍ദേശം. ഇതിനിടെ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീ അടുത്ത ആഴ്ചകോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്.Jalandhar Bishop Case

വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ശാസ്ത്രീയ തെളിവുകള്‍ ഏത് രീതിയില്‍ ശേഖരിക്കുമെന്ന ആശങ്ക അന്വേഷണസംഘത്തിനുണ്ട്. പീഡനം നടന്ന സമയത്ത് കന്യാസ്ത്രീയും ബിഷപ്പും ഒന്നിച്ചണ്ടായിരുന്നു എന്ന് തെളിയിക്കുന്ന മൊബൈല്‍ ടവര്‍ ലൊക്കേഷനും, സി.സി.ടി.വി ദൃശ്യങ്ങളുമാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. ആറുവര്‍ഷം മുമ്പുള്ളഈതെളിവുകള്‍ കണ്ടെത്തുക ഏറെ ശ്രമകരമാണ്. നിലവില്‍ കാലപ്പഴക്കമുള്ള കേസുകളില്‍ ഇത്തരത്തിലുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനായിട്ടില്ല.

കേസ് അന്വേഷണവും,തെളിവ് ശേഖരണവും വൈകുകയാണെങ്കില്‍ അടുത്ത ആഴ്ച തന്നെ കന്യാസ്ത്രീ കോടതിയെ സമീച്ചേയ്ക്കുമെന്നാണ് സൂചന. കോടതി മേല്‍നോട്ടം വഹിക്കണമെന്നും, ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാകും കോടതിയെ സമീക്കുക. ബിഷപ്പ് പുറത്ത് നില്‍ന്നത് സാക്ഷികളെ സ്വാധീന്ക്കാന്‍ ഇടയാക്കുമെന്നും ഇവര്‍ പറയുന്നു.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന യോഗത്തില്‍ അറസ്റ്റ് അനിവാര്യമാണെന്നും ഇതിനു മുന്നോടിയായി ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തണമെന്നും അന്വേഷണസംഘം ഐ.ജിയെ അറിയിച്ചിരുന്നു. എന്നാല്‍, മൊഴികളിലെ വൈരുധ്യം പൂര്‍ണമായി ഇല്ലാതാക്കാനായിട്ടില്ലെന്ന നിലപാട് ഐജി സ്വീകരിക്കുകയായിരുന്നു. ബിഷപ് ഇതുവരെ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാത്ത സാഹചര്യത്തില്‍ പിഴവുകളൊന്നും പാടില്ലെന്ന നിലപാടാണത്രെ ഐ.ജി സ്വീകരിച്ചത്. കേസ് സുപ്രീംകോടതിക്ക് മുന്നിലേക്കാവും ആദ്യം എത്തുകയെന്നും ഇത് കണക്കിലെടുത്ത് മുഴുവന്‍ തെളിവുകളും ശേഖരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചതായാണ് വിവരം.Jalandhar Bishop Case Scientific evidence years ago

 

Read more topics: nun, sexual, abuse, bishop
English summary
Jalandhar Bishop Case: Scientific evidence years ago
topbanner

More News from this section

Subscribe by Email