Wednesday March 20th, 2019 - 6:59:am
topbanner
topbanner

'ഇതുപോലൊരു മരണം ഉണ്ടെങ്കിൽ തനിക്ക് കരയാൻ പറ്റുമോ': ത്രിപുരാ മുഖ്യമന്ത്രിയെ പരിഹസിച്ച് ഇന്നസെന്റ്

fasila
'ഇതുപോലൊരു മരണം ഉണ്ടെങ്കിൽ തനിക്ക് കരയാൻ പറ്റുമോ': ത്രിപുരാ മുഖ്യമന്ത്രിയെ പരിഹസിച്ച് ഇന്നസെന്റ്

ചെങ്ങന്നൂർ: കേരളത്തിലൊരാൾ മരിച്ചാൽ ത്രിപുരാ മുഖ്യമന്ത്രി ദു:ഖിക്കേണ്ട ആവശ്യമില്ലെന്ന് നടൻ ഇന്നസെന്റ് എം.പി. കഴിഞ്ഞ ദിവസം എൻ.ഡി.എ പ്രചാരണത്തിനായി എത്തിയ ത്രിപുരമുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ് പൊലീസ് കസ്റ്റഡിയിൽ മരിച്ച വരാപ്പുഴ ശ്രീജിത്തിന്റെ വീട് സന്ദർശിച്ച് 5 ലക്ഷം രൂപ നൽകിയതിനെ പരിഹസിച്ചാണ് ഇന്നസെന്റ് ഇക്കാര്യം പറഞ്ഞത്.

ഇവിടെ ആരെങ്കിലും മരിച്ചാൽ അടുപ്പമുളളവർക്കും പരിചയക്കാർക്കുമാണ് ദു:ഖവും സംഘടവും ഉണ്ടാവുക. മേഘാലയിലോ മറ്റ് ഏതെങ്കിലും സംസ്ഥനത്തോ ഇതുപോലൊരു മരണം ഉണ്ടെങ്കിൽ തനിക്ക് കരയാൻ പറ്റുമോ എന്നും ഇന്നസെന്റ് ചോദിച്ചു. മരിച്ച വീടുകളിൽ രാഷ്ട്രീയക്കാർ എത്തി ദുഖം കാണിച്ചിട്ട് ഒരു കാര്യവുമില്ല. ആളുകൾക്ക് ഇപ്പോൾ ഇതെല്ലാം അറിയാമെന്നും ഇന്നസന്റ് പറഞ്ഞു.

Viral News

English summary
Innocent mocked Tripura Chief minister
topbanner

More News from this section

Subscribe by Email