Monday April 22nd, 2019 - 10:05:pm
topbanner
topbanner

വിനോദസഞ്ചാര വാഹനങ്ങളും ചരക്കുവാഹനങ്ങളും ഇടുക്കിജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക്

Renjini
വിനോദസഞ്ചാര വാഹനങ്ങളും ചരക്കുവാഹനങ്ങളും ഇടുക്കിജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക്

ഇടുക്കി:ജില്ലയിൽ വിനോദസഞ്ചാര വാഹനങ്ങളും ചരക്കുലോറികളും പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. ഇടുക്കി ജില്ലയിലെ മലയോരമേഖലയിൽ വിനോദസഞ്ചാരവും ചരക്കുവാഹനങ്ങളുടെ സഞ്ചാരവും ദുരന്തനിവാരണനിയമം 2005 സെക്ഷൻ 34 പ്രകാരം ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിരോധിച്ചു കൊണ്ടാണ് കലക്‌ടർ ഉത്തരവ് പ്രഖ്യാപിച്ചിരിക്കുന്നത്.

 ഡാമിലെ ജലനിരപ്പ് ഉയരുകയും മഴ കനക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജില്ലാകലക്‌ടറുടെ നടപടി.ഇടുക്കി ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. ഇടുക്കി മുണ്ടന്‍മുടിയില്‍ ഉരുള്‍പൊട്ടലുണ്ടായി.വെള്ളിയാഴ്ച രാവിലെ ഇടുക്കിയിലെ പണിയന്‍കുടിയില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചിരുന്നു

English summary
Forbidden to enter Idukki in tourist and commercial vehicles
topbanner

More News from this section

Subscribe by Email