Thursday September 20th, 2018 - 8:26:am
topbanner
Breaking News

ഇടുക്കി ചെറുതോണി ഡാമിന്‍റെ ഷട്ടറുകൾ ഒരു മീറ്റർ ഉയർത്തി; സെക്കന്‍റിൽ പുറത്ത് വരുന്നത് നാലേകാൽ ലക്ഷം ലിറ്റർ ജലം

Renjini
ഇടുക്കി ചെറുതോണി ഡാമിന്‍റെ ഷട്ടറുകൾ ഒരു മീറ്റർ ഉയർത്തി; സെക്കന്‍റിൽ പുറത്ത് വരുന്നത് നാലേകാൽ ലക്ഷം ലിറ്റർ ജലം

ചെറുതോണി:  ഇടുക്കി ചെറുതോണി ഡാമിന്‍റെ മൂന്ന് ഷട്ടറുകളും ഒരു മീറ്റർ ഉയർത്തി. ഇതോടെ സെക്കന്‍റിൽ നാലേകാൽ ലക്ഷം ലിറ്റർ വെള്ളമാണ് പുറത്തേക്ക് വരുന്നത്. ഡാമിന്‍റെ വൃഷ്‌ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ നീരൊഴുക്ക് കൂടുകയാണ്. ട്രയൽ റണ്ണിനു ശേഷവും ജലനിരപ്പ്​ ഉയർന്ന സാഹചര്യത്തിൽ ഇന്ന് രാവിലെ രണ്ട് ഷട്ടറുകൾ കൂടി തുറന്നിരുന്നു. 

ഇവ 40 സെന്‍റീമീറ്റർ വീതമാണ് ആദ്യം​ ഉയർത്തിയത്​. സെക്കൻറിൽ 125 ക്യൂമെകസ്​ (ഒന്നേകാൽ ലക്ഷം ലിറ്റർ) വെള്ളമാണ് പുറത്തേക്ക്​ ഒഴുക്കിയിരുന്നത്​. ഇതിന്‍റെ മൂന്നിരട്ടി വെള്ളമാണ് ഇപ്പോൾ പുറത്തുവിടുന്നത്. ഇടമലയാറിന്‍റെ ഷട്ടറുകൾ അടയ്ക്കുന്നതോടെ കൂടുതൽ വെള്ളം പെരിയാറിലേക്ക് എത്തില്ലെങ്കിലും ഇത് വരെ തുറന്ന സമ‍യത്ത് ഉണ്ടായിരുന്ന ജലം ഒഴുകി തീരാൻ മണിക്കൂറുകൾ വേണ്ടി വരും.

ഇത് കണക്കിലെടുത്താണ് ഇപ്പോൾ ഇടമലയാർ ഷട്ടറുകൾ അടച്ചിരിക്കുന്നത്.സംസ്ഥാനത്ത് കാലവർഷക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. കര - വ്യോമ - നാവിക സേനകളുടേയും എൻ ഡി ആർ എഫ്, കോസ്റ്റ് ഗാർഡ് എന്നിവയുടെയും നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനം ഊർജിതമാണെന്ന് വിലയിരുത്തി.

നിലവിൽ 2401.46 അടി വെള്ളമാണ്​ ഡാമിലുള്ളത്​. 2403 അടിയാണ്​ പരമാവധി സംഭരണ ശേഷി. കഴിഞ്ഞ വർഷം ഇതേ ദിവസം 2328.08 അടിയായിരുന്നു വെള്ളം. പ്രദേശത്ത്​ 129.80 മില്ലീമീറ്റർ മഴ ​െപയ്​തിട്ടുണ്ട്​. വൃഷ്​ടി പ്രദേശത്ത്​ മഴ ശക്​തമായി തുടരുകയാണ്​. 

Read more topics: Idukki, Cheruthoni Dam, shutter
English summary
Idukki cheruthoni dam shutter one meter raised
topbanner

More News from this section

Subscribe by Email