Sunday October 21st, 2018 - 7:23:am
topbanner
Breaking News

ഇടമലയാറിന്റെ മൂന്ന് ഷട്ടറുകള്‍ അടച്ചു

Renjini
ഇടമലയാറിന്റെ മൂന്ന് ഷട്ടറുകള്‍ അടച്ചു

കൊച്ചി: ജലനിരപ്പ് സംഭരണ ശേഷിയേക്കാല്‍ കുറഞ്ഞതോടെ ഇടമലയാര്‍ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ അടച്ചു. 
ജലനിരപ്പ് താഴ്ന്നതോടെ രാവിലെ ഏഴുമണിക്ക് തന്നെ മൂന്നാം നമ്പര്‍ ഷട്ടര്‍ അടച്ചിരുന്നു. ഒരു ഷട്ടര്‍ ഉച്ചയോടെ അടക്കും. 

168.95 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 169 മീറ്ററാണ്.ഇടമലയാര്‍ ഡാം അഞ്ച് വര്‍ഷത്തിന് ശേഷമാണ് വീണ്ടും തുറന്നത്.

ഡാമിനു നാലു ഷട്ടറുകളാണുള്ളത്.ഇടമലയാറിലെ മൂന്ന് ഷട്ടറുകള്‍ തുറന്നു വിട്ടതോടെ പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു.സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയി്പ്പ് നല്‍കുന്നു.

Read more topics: Idamalayar, shutters, closed
English summary
The three shutters of Idamalayar are closed
topbanner

More News from this section

Subscribe by Email