Sunday June 24th, 2018 - 11:54:pm
topbanner
Breaking News

തൃശൂര്‍ പൂരവും കുംഭമേളയും ആക്രമിക്കുമെന്ന് ഐ.എസ് ഭീഷണി; സന്ദേശം മലയാളത്തില്‍

sadu prakash
തൃശൂര്‍ പൂരവും കുംഭമേളയും ആക്രമിക്കുമെന്ന് ഐ.എസ് ഭീഷണി; സന്ദേശം മലയാളത്തില്‍

ന്യൂഡല്‍ഹി: വരുംദിവസങ്ങളില്‍ ഇന്ത്യയിലെ വിവിധയിടങ്ങളില്‍ ആക്രമണം നടത്തുമെന്ന് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി സന്ദേശം. തൃശൂര്‍ പൂരവും കുംഭമേളയും ആക്രമിക്കുമെന്നാണ് ശബ്ദ സന്ദേശത്തിലൂടെ ഐ.എസ് മുന്നറിയിപ്പ് നല്‍കുന്നത്. പത്ത് മിനിറ്റ് നീണ്ടു നില്‍ക്കുന്ന സന്ദേശം പുരുഷ ശബ്ദത്തില്‍ മലയാളത്തിലുള്ളതാണെന്നാണ് വിവരം. ആളുകള്‍ കൂടുന്ന ആഘോഷ പരിപാടികള്‍ക്കിടെ ആക്രമം നടത്തുമെന്നാണ് മുന്നറിയിപ്പ്.

ഐ.എസിന്റെതായി പുറത്തുവരുന്ന 50ാമത്തെ മുന്നറിയിപ്പ് ശബ്ദസന്ദേശമാണെന്നാണ് വിവരം. ലാസ്വേഗസിലുണ്ടായ വെടിവയ്പിനു സമാനമായ തരത്തിലുള്ള ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങള്‍ ഇത്തരം ആക്രമണങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിട്ടുണ്ടെന്നും ലാസ്വേഗസില്‍ തങ്ങള്‍ക്ക് ഒരു അനുയായി നഷ്ടമായെന്നും സന്ദേശത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

അഫ്ഗാനിസ്ഥാനില്‍ നിന്നുമാണ് സന്ദേശമെത്തിയതെന്നും കാസര്‍ഗോട്ടു നിന്നും ഐ.എസില്‍ ചേരാനായി പോയ റാഷിദ് അബ്ദുള്ള എന്നയാളുടേതാണ് ശബ്ദമെന്നുമാണ് പ്രാഥമിക നിഗമനമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

 

English summary
ISIS warns to attacking Thrissur Pooram and Kumbha Mela

More News from this section

Subscribe by Email