Monday November 19th, 2018 - 11:21:pm
topbanner

ഐ എസ് ബന്ധം: ആലപ്പുഴ സ്വദേശിയുടെ വീട്ടിൽ ഇന്നലെ എൻഎെഎ സംഘം റെയ്ഡ് നടത്തി

suvitha
ഐ എസ് ബന്ധം: ആലപ്പുഴ സ്വദേശിയുടെ വീട്ടിൽ ഇന്നലെ എൻഎെഎ സംഘം റെയ്ഡ് നടത്തി

ആലപ്പുഴ: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന സൂചനയെ തുടര്‍ന്ന് ആലപ്പുഴ കിടങ്ങാംപറമ്പ് സ്വദേശിയുടെ വീട്ടില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) വ്യാഴാഴ്ച രാത്രി റെയ്ഡ് നടത്തി. ജില്ലാ കോടതി വാർഡിൽ കിടങ്ങാംപറമ്പ് മുല്ലശ്ശേരി പുരയിടത്തിൽ ഷിഹാബുദ്ധീന്റ് മകൻ ബാസിൽ ഷിഹാബ് (25) ഇന്ന് രാവിലെ കൊച്ചിയിൽ അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരായി.

ഇസ് ലാമിക്ക് സ്റ്റേറ്റ് ഭീകര സംഘടനയുടെ ഫേസ് ബുക്ക് പേജിൽ കമൻഡിടുകയും, ഫേസ്ബുക്ക് ലിങ്കും ബാസിൽ ഷിഹാബ് ഉപയോഗിച്ചു. ഇന്നലെ രാത്രി കിടങ്ങാംപറമ്പ് ക്ഷേത്രത്തിന് തൊട്ട് കിഴക്ക് വശമുള്ള ഇയാളുടെ വീട്ടിലെ അന്വേഷണ സംഘം ഇന്ന് കൊച്ചിയിലെത്തണമെന്ന് ആവിശ്യപ്പെടുകയായിരുന്നു. ചില രേഖകൾ ഇയാളിൽ നിന്ന് അന്വേഷണ സംഘം പിടിച്ചെടുത്തതായാണ് വിവരം.

 

 

 

English summary
IS relation: The NIA team raided the house of Alappuzha resident
topbanner

More News from this section

Subscribe by Email