Tuesday September 25th, 2018 - 4:43:pm
topbanner

ഐ എസ് ബന്ധം: ആലപ്പുഴ സ്വദേശി കസ്റ്റഡിയിൽ

NewsDesk
ഐ എസ് ബന്ധം: ആലപ്പുഴ സ്വദേശി കസ്റ്റഡിയിൽ

ആലപ്പുഴ: ഐ.എസ്.എസ് ബന്ധമുണ്ടെന്ന സൂചനയെ തുടർന്ന് ആലപ്പുഴ സ്വദേശിയെ എൻ.ഐ.എ സംഘം കസ്റ്റഡിയിലെടുത്തു. ആലപ്പുഴ കിടങ്ങാംപറമ്പ് സ്വദേശി ബാസിൽ ഷിഹാബ് അന്വേഷണ ഏജൻസി വ്യാഴാഴ്ച രാത്രിയിൽ വീട്ടിൽ നിന്ന് വിലങ്ങുവച്ചു കസ്റ്റഡിലെടുത്തത്. ജില്ലാ കോടതി വാർഡിൽ കിടങ്ങാംപറമ്പ് മുല്ലശ്ശേരി പുരയിടത്തിൽ ഷിഹാബുദ്ധീന്റ് മകൻ ബാസിൽ ഷിഹാബ് (25)നെയാണ് എൻ.ഐ.ഐ സംഘം കസ്റ്റഡിയിലെടുത്തത്.

ഒരാഴ്ചയായി ഇയാളെ പിടികുടാനായി എൻ.ഐ.എം സംഘം ആലപ്പുഴയിലുണ്ടായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ ജില്ലാ കോടതിക്ക് സമീപമുള്ള ഇയാളുെട വീട്ടിലെത്തി സംഘം ചോദ്യം ചെയ്തു. രാത്രി പത്ത് മണിയോടെ വിലങ്ങുവച്ചുകൊണ്ടുപോകുകയായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു.

ഇസ് ലാമിക്ക് സ്റ്റേറ്റ് ഭീകര സംഘടനയുടെ ഫേസ് ബുക്ക് പേജിൽ കമൻഡിടുകയും ,ഫേസ്ബുക്ക് ലിങ്കും ബാസിൽ ഷിഹാബ് ഉപയോഗിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ആരോടും അധികം സംസാരിക്കാത്ത ഇയാൾ കൂടുതൽ സമയം മെബൈൽ ഫോണിലും ലാപ്പ്ടോപ്പിലുമായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു.

തന്റെ മകൻ കുറ്റമൊന്നും ചെയ്തിട്ടിലെന്നും അവനൊരുപാവമാണെന്നും ഷിഹാബിന്റെ മാതാവ് പറഞ്ഞു. മാതാവും സഹോദരിയും മാതാവിന്റെ അമ്മയുംമാത്രമാണ് ഷിഹാബിന്റെ വീട്ടിലുള്ളത്. സഹോദരിയെ എറണാകുളത്ത് വിവാഹം കഴിച്ച് അയച്ചതാണ്. പിതാവ് വിദേശത്താണ്. ബി.ടെക്കിന് കോയമ്പത്തൂരിൽ പഠിക്കുകയാണ് ഷിഹാബിന് നാട്ടിൽ ആരോടും ബന്ധമില്ല.

English summary
IS relation: alappuzha resident in custody
topbanner

More News from this section

Subscribe by Email