Monday November 19th, 2018 - 3:44:pm
topbanner

ശബരിമലയിലെ മേല്‍നോട്ട ചുമതലയ്ക്ക് ഐജി ശ്രീജിത്തിനെ കൂടി നിയമിച്ചു; സോഷ്യല്‍ മീഡിയയിലും നിരീക്ഷണം കര്‍ശനമാക്കി പൊലീസ്

JB
ശബരിമലയിലെ മേല്‍നോട്ട ചുമതലയ്ക്ക് ഐജി ശ്രീജിത്തിനെ കൂടി നിയമിച്ചു; സോഷ്യല്‍ മീഡിയയിലും നിരീക്ഷണം കര്‍ശനമാക്കി പൊലീസ്

പമ്പ: ശബരിമലയില്‍ സ്ഥിതി അതീവ ഗുരുതരമായ സാഹചര്യത്തില്‍ പമ്പയില്‍ നിന്നും സന്നിധാനം വരെയുളള മേല്‍നോട്ടത്തിനായി ഐജി ശ്രീജിത്തിനെക്കൂടി നിയോഗിച്ചു. പാലക്കാട് എസ്പി ദേബേഷ് കുമാര്‍ ബെഹ്‌റയ്ക്കാണ് പമ്പയുടെ ചുമതല.ക്രമസമാധാന ചുമതലയ്ക്ക് ഇന്നലെ മേല്‍നോട്ടം വഹിച്ചത് എഡിജിപി അനില്‍ കാന്ത് മിശ്രയും ഐജി മനോജ് എബ്രഹാമും ആയിരുന്നു. ഇവര്‍ക്ക് പുറമെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്തിന്റെ സുരക്ഷ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലും പൊലീസ് നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്. വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ പൊലീസ് കടുത്ത നടപടികളിലേക്ക് കടക്കും. മതസ്പര്‍ധ വളര്‍ത്തുന്ന സന്ദേശങ്ങളയച്ചാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. പൊലീസുകാരെ ആക്രമിക്കാനുളള സന്ദേശങ്ങളടക്കം സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന സാഹചര്യത്തിലാണിത്.

അതേസമയം, പമ്പ മുതല്‍ സന്നിധാനം വരെയുളള ഭാഗത്ത് കൂടുതല്‍ പൊലീസുകാരെ വിന്യസിക്കാനാണ് തീരുമാനം. കാനനപാതയില്‍ മുഴുവന്‍ പൊലീസുകാരെ വിന്യസിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ആളുകള്‍ വിശ്രമിക്കാനിരിക്കുന്ന പോയിന്റുകള്‍ കേന്ദ്രീകരിച്ച് സുരക്ഷയൊരുക്കാനാണ് ശ്രമം.

 

English summary
IG Sreejith too took charge in Sabarimala
topbanner

More News from this section

Subscribe by Email