Sunday September 23rd, 2018 - 6:52:am
topbanner

ഭാര്യയുമായുള്ള കിടപ്പറരംഗങ്ങളുടെ വീഡിയോ പുറത്തുവിട്ട് ഭർത്താവ്: കത്തോലിക്കാ,ഓര്‍ത്തഡോക്‌സ് സഭകളിലെ ലൈംഗിക അപവാദത്തിനു പിന്നാലെ മാര്‍ത്തോമാ സഭയിലെ പീഡനകഥകളും പുറത്ത്

NewsDesk
ഭാര്യയുമായുള്ള കിടപ്പറരംഗങ്ങളുടെ വീഡിയോ പുറത്തുവിട്ട് ഭർത്താവ്: കത്തോലിക്കാ,ഓര്‍ത്തഡോക്‌സ് സഭകളിലെ ലൈംഗിക അപവാദത്തിനു പിന്നാലെ മാര്‍ത്തോമാ സഭയിലെ പീഡനകഥകളും പുറത്ത്

പത്തനംതിട്ട:കത്തോലിക്കാ,ഓര്‍ത്തഡോക്‌സ് സഭകളിലെ ലൈംഗിക അപവാദത്തിനും സാമ്പത്തിക തട്ടിപ്പിനും പിന്നാലെ മാര്‍ത്തോമാ സഭയിലെ കാര്യങ്ങളും പുറത്ത് വന്ന് തുടങ്ങി.സംഭവം നടന്നത് വിദേശത്താണന്ന് മാത്രം. കുടുംബപ്രശ്നം തീര്‍ക്കാന്‍ പോയ ഇടവക വികാരി പരാതിക്കാരന്റെ ഭാര്യയുമായി അവിഹിതത്തില്‍ ഏര്‍പ്പെട്ടതും മറ്റൊരു പള്ളിയിലെ വൈദികനും ഭാര്യയും തമ്മിലെ അടിപിടിയും സഭയെ നാണക്കേടിലാക്കിയിരിക്കുകയാണ്.

ഇതിനു പുറമെ രോഗാവസ്ഥയിലായ കുടുംബത്തിനു വേണ്ടി പിരിച്ച പണം വൈദികനും ഭാരവാഹികളും ചേര്‍ന്നു തട്ടിയെടുത്തതും വിശ്വാസികള്‍ക്ക് അപമാനം വരുത്തി വെച്ചിരിക്കുകയാണ്. അമേരിക്കയില്‍ മാര്‍ത്തോമാ സഭയുടെ രണ്ടു പള്ളികളില്‍ ജോലിചെയ്യുന്ന രണ്ടു വൈദികരെ സ്ത്രീപീഡന കേസിന്റെയും ഗാര്‍ഹിക പീഡന കേസിന്റെയും പേരില്‍ നാട്ടിലേക്ക് തിരിച്ചതായി വിവരം പുറത്തു വന്നു.

ലോസ് ആഞ്ചല്‍സിലെ മാര്‍ത്തോമാ പള്ളിയില്‍ ജോലിചെയ്തിരുന്ന വൈദികനും ഭാര്യയും തമ്മില്‍ പരസ്പരം തമ്മില്‍ തല്ലലും തെറിവിളിയും രൂക്ഷമായതിനെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു.

രണ്ടുപേരും തമ്മിലുള്ള വിഴിപ്പുലക്കുകള്‍ നിയന്ത്രണാതീതമായതോടെ അമേരിക്കയിലെ മാര്‍ത്തോമാ ബിഷപ് ഇടപെട്ട് ഭാര്യയെയും ഭര്‍ത്താവിനെയും നാട്ടിലേക്കു പറഞ്ഞുവിട്ടു. സാന്‍ ഫ്രാന്‍സിസ്‌കോ ഇടവകയിലെ മലയാളിയായ മറ്റൊരു വൈദികന്‍ പീഡനക്കേസില്‍ തെഴിവുകളോടെ പിടിക്കപ്പെട്ടതോടെ സഭ അദ്ദേഹത്തെയും നാട്ടിലേക്കു പറഞ്ഞുവിട്ടു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ നടന്ന സംഭവങ്ങളാണിത്. സാന്‍ഫ്രാന്‍സിസ്‌കോ ഇടവകയിലെ ഒരു കുടുംബത്തിലെ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സൗന്ദര്യപ്പിണക്കം തീര്‍ക്കാന്‍ മധ്യസ്ഥനായി പോയ പള്ളിവികാരി ഇടവക അംഗത്തിന്റെ ഭാര്യയുമായി അവിഹിതം തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞത്.

ഐടി രംഗത്തു പ്രവര്‍ത്തിക്കുന്ന ഭര്‍ത്താവിന് ഭാര്യയെക്കുറിച്ച് ചില സംശയങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് വീട്ടില്‍ ക്യാമറ സ്ഥാപിച്ചു. അങ്ങനെ ഒരു ദിവസം ഇടവക വികാരി കാമറയില്‍ കുടുങ്ങി. കിടപ്പുമുറിയില്‍ നിന്ന് ഇറങ്ങിയോടുന്ന വികാരിയുടെ മുഴുനീള ചിത്രം കണ്ട ഭര്‍ത്താവ് ദൃശ്യങ്ങള്‍ സഹിതം അമേരിക്കയിലെ മാര്‍ത്തോമാ സഭയുടെ ഭദ്രാസന ബിഷപ്പിന് എത്തിച്ചുകൊടുത്തു.

ബിഷപ്പില്‍ നിന്ന് വിവരമറിഞ്ഞ ഇടവകവികാരി നെഞ്ചുവേദനയാണെന്ന കാരണം പറഞ്ഞ് ആശുപത്രിയില്‍ അഡ്മിറ്റുമായി.  ഈ നാണക്കേടില്‍ നിന്ന് തലയൂരുന്നതിന് മുമ്പാണ് ന്യൂസിലന്‍ഡിലെ മാര്‍ത്തോമാ പള്ളിയില്‍ നടന്ന സാമ്പത്തിക തട്ടിപ്പ് ലോകം മുഴുവന്‍ അറിഞ്ഞത്. വിഷബാധയേറ്റ് രോഗക്കിടക്കയിലായ കുടുംബത്തെ സഹായിക്കാന്‍ പിരിച്ച പണം വികാരിയും ഭാരവാഹികളും ചേര്‍ന്ന് തട്ടിയെടുത്തത് ന്യൂസിലന്‍ഡിലെ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരിക്കുകയാണ്. മാര്‍ത്തോമാ സഭയുടെ പള്ളിയുടെ ലൈസന്‍സ് പോലും റദ്ദാക്കാന്‍ ന്യൂസിലന്‍ഡ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നാണ് പത്രങ്ങളില്‍ വന്ന വാര്‍ത്ത.

മാര്‍ത്തോമാ സഭയുടെ ന്യൂസ് ലാന്റില്‍ പ്രവര്‍ത്തിക്കുന്ന ഇടവകയിലെ മലയാളികളില്‍ നിന്നും പിരിച്ചെടുത്ത 40 ലക്ഷത്തോളം രൂപ തിരിമറി നടത്തിയത് അവിടത്തെ പത്രങ്ങളില്‍ വാര്‍ത്തയായി. മലയാളികള്‍ക്കും ഇന്ത്യക്കാര്‍ക്കും ഈ സംഭവം നാണക്കേടായി മാറിയിരിക്കുകയാണ്.

Read more topics: priest, sex, video, Mar Thoma saba,
English summary
Husband released Mar Thoma saba priest and wife bedroom
topbanner

More News from this section

Subscribe by Email