Tuesday March 19th, 2019 - 10:53:pm
topbanner
topbanner

കന്യാസ്ത്രീകളുടെ ദുരൂഹമരണങ്ങള്‍ ആത്മഹത്യകളാകുന്നതെങ്ങനെ?

Aswani
കന്യാസ്ത്രീകളുടെ ദുരൂഹമരണങ്ങള്‍ ആത്മഹത്യകളാകുന്നതെങ്ങനെ?

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്‌തെങ്കിലും മൂന്ന്‌ പതിറ്റാണ്ടിനിടെ സംസ്ഥാനത്ത് നടന്ന കന്യാസ്ത്രീകളുടെ ദുരൂഹമരണങ്ങളെ കുറിച്ചുള്ള അന്വേഷണം എവിടെയും എത്തിയിട്ടില്ല. സഭകളുടെയും, സര്‍ക്കാരുകളുടെയും സമ്മര്‍ദ്ദത്തില്‍ കന്യാസ്ത്രീകളുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയെന്നാണ് പെതുവേയുള്ള ആക്ഷേപം.

കോഴിക്കോട് കല്ലുരുട്ടി കോണ്‍വെന്റില്‍ ഇരുപത് വര്‍ഷം മുന്‍പ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സിസ്റ്റര്‍ ജ്യോതിസിന്റെ അമ്മ മേരിയെ പോലെ നിരവധി അമ്മമാരുടെ കണ്ണീരിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല. തന്റെ മക്കള്‍ക്ക് എന്താണ് സംഭവിച്ചത് എന്ന് അറിയാത്ത അസ്ഥയിലാണ് ഈ അമ്മമാര്‍.

കാത്തലിക് ലെയ്‌മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന 1987 മുതലുള്ള കണക്കുകള്‍ ശേഖരിച്ചിരുന്നു. മുക്കൂട്ടുതറ കോണ്‍വന്റിലെ വാട്ടര്‍ ടാങ്കില്‍ 87ല്‍ സിസ്റ്റര്‍ ലിന്റയെ മരിച്ച നിലയില്‍ കണ്ടെത്തുന്നു, സിസ്റ്റര്‍ അഭയ 1992 പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍, സമാനസാഹചര്യത്തില്‍ സിസ്റ്റര്‍ മേഴ്‌സി 93ല്‍ കൊട്ടിയത്തും, സിസ്റ്റര്‍ ആനീസ് 1994 ല്‍ പുല്‍പള്ളി മരകാവ് കോണ്‍വെന്റിലെ കിണറ്റില്‍, 1998ല്‍ കല്ലുരുട്ടി കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ ജ്യോതിസ്, ഇതേ വര്‍ഷം തന്നെ സിസ്റ്റര്‍ ബെന്‍സി  പാലാകോണ്‍വെന്റില്‍ ദുരൂഹസാഹചര്യത്തില്‍, 2000ല്‍ പാലാസ്‌നേഹഗിരി മഠത്തിലെ സിസ്റ്റര്‍ പോള്‍സി തുടങ്ങി പട്ടിക നീളുകയാണ്.

ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് ഈ കേസുകളില്‍ ഒന്നിനും ഉത്തരങ്ങള്‍ കിട്ടിയിട്ടില്ല. സഭകളുമായി ബന്ധപ്പെട്ട കേസുകളെ ഭരണ നേതൃത്വങ്ങളില്‍ നിന്നടക്കമുണ്ടാകാറുള്ള സമ്മര്‍ദ്ദം വഴിതിരിക്കുന്നതായി മുന്‍ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. അതുപോലെ തന്നെ പോലീസ് തലപ്പത്തെ ഉന്നതരുടെ ഇടപെടലുകളും കേസുകളെ വഴിമുട്ടിക്കുന്നു.

പലപ്പോഴും കേസുകള്‍ മുന്‍പോട്ട് കൊണ്ടുപോകുന്നതില്‍ കന്യാസ്ത്രീകളുടെ കുടുംബങ്ങളുടെ സാമ്പത്തിക പശ്ചാത്തലവും തിരിച്ചടിയാകാറുണ്ട്. പലരും ഭാരിച്ച ചെലവ് താങ്ങാനാവാത്തതിനാല്‍ പിന്‍വലിയുകയാണ് പതിവ്. മാത്രമല്ല സഭ കക്ഷിയാകുന്ന കേസുകളില്‍ നിയമപോരാട്ടത്തിനിറങ്ങിയാലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളും കുടുംബങ്ങളെ ഉള്‍വലിയാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്.

Viral News

Read more topics: mysterious deaths, nuns, suicide
English summary
How mysterious deaths of nuns commit suicide
topbanner

More News from this section

Subscribe by Email