Thursday October 18th, 2018 - 5:51:pm
topbanner
Breaking News

കെ.എസ്.ആര്‍.ടി.സി പണിമുടക്കിന് ഹൈക്കോടതി സ്റ്റേ

Renjini
കെ.എസ്.ആര്‍.ടി.സി പണിമുടക്കിന് ഹൈക്കോടതി സ്റ്റേ

തിരുവന്തപുരം: അടുത്ത ചൊവ്വാഴ്ച കെ.എസ്.ആര്‍.ടി.സി സംയുക്ത തൊഴിലാളി സംഘടനകള്‍ നടത്താനിരുന്ന പണിമുടക്കിന് ഹൈക്കോടതിയുടെ സ്റ്റേ.

കെ.എസ്.ആര്‍.ടി.സി അവശ്യ സര്‍വീസാണെന്നും മതിയായ നടപടിക്രമം പാലിച്ചല്ല തൊഴിലാളികള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് പറഞ്ഞു.അശാസ്ത്രീയ ഡ്യൂട്ടി പരിഷ്‌കാരം പിന്‍വലിക്കുക, ഡിഎ കുടിശിക അനുവദിക്കുക തുടങ്ങിവയായിരുന്നു മറ്റു പ്രധാന ആവശ്യങ്ങള്‍.

മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനപ്രകാരം എംഡി ടോമിന്‍ തച്ചങ്കരി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ഡ്രൈവേഴ്‌സ് ഫെഡറേഷന്‍ സംഘടനകള്‍ ഒന്നിച്ചാണ് സമര നോട്ടിസ് നല്‍കിയിരുന്നത്.

കുടിശ്ശിക അടക്കാത്തതിനാല്‍ ഇന്ധന കമ്പനികള്‍ വിതരണം നിര്‍ത്തിയതോടെ കെ.എസ്.ആര്‍.ടിസി.യില്‍ ഇന്ധനക്ഷാമം രൂക്ഷമാവുകയും ഇതേതുടര്‍ന്ന്, സര്‍വ്വീസുകള്‍ വെട്ടിക്കുറിച്ച് പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് കെ.എസ്.ആര്‍.ടി.സി. ശ്രമിച്ചിരുന്നത്.

English summary
High Court stays strike on KSRTC strike
topbanner

More News from this section

Subscribe by Email