Wednesday August 15th, 2018 - 5:06:pm
topbanner
Breaking News

കനത്തമഴ; രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ക്ക് എല്ലാവിധ സഹായവും നൽകും: മന്ത്രി ഇ.ചന്ദ്രശേഖരൻ

fasila
കനത്തമഴ; രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ക്ക് എല്ലാവിധ സഹായവും നൽകും: മന്ത്രി ഇ.ചന്ദ്രശേഖരൻ

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ മന്ത്രിമാർ അടിയന്തിര നിർദ്ദേശം നൽകി. ദുരന്തനിവാരണത്തിന് ആവശ്യമായ എല്ലാ സംവിധാനങ്ങൾ ഒരുക്കുമെന്നും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ അറിയിച്ചു. കോഴിക്കോട് ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം വിളിച്ചു മന്ത്രിമാരടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.

ദേശീയ ദുരന്തനിവാരണ സേന എൻ ഡി ആർ എഫ് ഇന്ന് ജില്ലയിൽ എത്തും. ജില്ലാ കളക്ടർ ആവശ്യപ്പെട്ടതിനെ തുടർന്ന് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരമാണ് സേന എത്തുന്നത്‌. ഉരുൾപൊട്ടലും വെള്ളപൊക്കവും മലവെള്ളപാച്ചിലുമുണ്ടായ മേഖലകളിൽ ദേശീയ ദുരന്തനിവാരണ സേനയുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ യു വി ജോസ് പറഞ്ഞു.

ഏത് അടിയന്തിര സാഹചര്യവും നേരിടാൻ നടപടി സ്വീകരിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി. റവന്യു വകുപ്പ് പ്രവർത്തങ്ങൾ ഏകോപിപ്പിക്കും. ആളുകളെ കാണാതായെന്ന് പറയുന്ന സ്ഥലത്തു ദുരന്ത നിവാരണ അതോറിറ്റി ആദ്യം പോകും. 50 പേര് ദുരന്ത നിവാരണ സേനയിൽ, ആവശ്യമെങ്കിൽ തമിഴ്നാട്ടിൽ നിന്ന് സേന വരും.

രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ക്ക് എല്ലാവിധ സഹായവും നല്‍കുമെന്ന് റവന്യൂമന്ത്രി. സംസ്ഥാനത്ത് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതൽ ദുരിതാശ്വാസ ക്യാമ്പ് തുറക്കുമെന്നും മന്ത്രി പറഞ്ഞു. ആവശ്യമെങ്കിൽ തമിഴ്‍നാട്ടിൽ നിന്ന് സേന വരും. സംഭവം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തെന്നും പണം രക്ഷാപ്രവർത്തനത്തിന് തടസ്സമാവില്ലെന്നും മന്ത്രി അറിയിച്ചു.

English summary
Heavy rain; minister E.Chandrasekharan
topbanner

More News from this section

Subscribe by Email