Wednesday November 14th, 2018 - 11:13:pm
topbanner

ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കായി നാപ്കിന്‍ വൈന്‍ഡിങ് മെഷീന്‍ വരുന്നു

rajani v
ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കായി നാപ്കിന്‍ വൈന്‍ഡിങ് മെഷീന്‍ വരുന്നു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കായി നാപ്കിന്‍ വൈന്‍ഡിങ് മെഷീന്‍ നിര്‍ബന്ധമാക്കി . എല്ലാ സ്‌കൂളുകളിലും കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി യന്ത്രങ്ങള്‍ സ്ഥാപിക്കണമെന്ന പൊതുവിദ്യാഭ്യാസ സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് മൂത്രപ്പുരകള്‍ നിര്‍മ്മിക്കാനും അല്ലാത്ത സ്‌കൂളുകള്‍ക്കെതിരെ നടപടി എടുക്കാനുമാണ് സര്‍ക്കാര്‍ തീരുമാനം. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷാടൈറ്റസ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

ശുദ്ധമായ കുടിവെള്ളം, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ മൂത്രപ്പുരകള്‍, കക്കൂസ്, പെണ്‍കുട്ടികള്‍ക്കായി നാപ്കിന്‍ വൈന്‍ഡിങ് മെഷീന്‍, ഇന്‍സിനറേറ്റര്‍ അഥവാ മാലിന്യ സംസ്‌കരണ സംവിധാനം എന്നിവയാണ് സ്‌കൂളുകളിലുണ്ടായിരിക്കേണ്ട സൗകര്യങ്ങളെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഇവ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നടത്തിപ്പിന് അംഗീകാരം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളുടെ ഭാഗമാക്കാനാണ് സര്‍ക്കാര്‍ നീക്കം.

സ്‌കൂള്‍ പരിശോധനാവേളയില്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എല്ലാ സ്‌കൂളുകളിലും ഈ സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. സൗകര്യങ്ങളില്ലാത്ത സ്‌കൂളുകളുടെ മേധാവികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണം. പുതിയ സ്‌കൂളുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുമുമ്പ് ഈ സൗകര്യങ്ങള്‍ ഉണ്ടെന്ന് എച്ച്.എസ്.എസ്., വി.എച്ച്.എസ്.ഇ. ഡയറക്ടര്‍മാര്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി നിര്‍ദേശിക്കുന്നു.

English summary
HSC girls napkin whending meachin compalsary schools
topbanner

More News from this section

Subscribe by Email