Tuesday September 18th, 2018 - 10:02:pm
topbanner
Breaking News

പരമേശ്വരന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

NewsDesk
പരമേശ്വരന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ അടുത്ത ആറുമാസത്തേക്കുള്ള മേല്‍ശാന്തിയായി തെക്കെ വാവന്നൂര്‍ കലിയത്ത് മനയിലെ പരമേശ്വരന്‍ നമ്പൂതിരിയെ(53) തെരഞ്ഞെടുത്തു. വെള്ളിയാഴ്ച ഉച്ചപൂജയ്ക്കു ശേഷം നാലമ്പലത്തില്‍ നടന്ന നറുക്കെടുപ്പിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്.

47 പേരാണ് മേല്‍ശാന്തി സ്ഥാനത്തേക്ക് അപേക്ഷിച്ചത്. ഇതില്‍ 41 പേരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. അര്‍ഹത നേടിയ 39 പേരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയായിരുന്നു നറുക്കെടുപ്പ്. നിലവിലെ മേല്‍ശാന്തി മുന്നൂലം ഭവന്‍ നമ്പൂതിരിയാണ് നറുക്കെടുത്തത്.

ആദ്യമായാണ് പരമേശ്വരന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തിയാകുന്നത്. 35 വയസുമുതല്‍ അപേക്ഷിച്ചുവരുന്നുണ്ട്. കാല്‍ നൂറ്റാണ്ടായി ഭാഗവത സപ്താഹ രംഗത്ത് നിറസാന്നിധ്യമായ ഇദ്ദേഹത്തിന് ഈ മേഖലയില്‍നിന്നു നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പരേതരായ കലിയത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിയുടെയും പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായ പരമേശ്വരന്‍ നമ്പൂതിരി തീയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിയില്‍നിന്നാണ് പൂജാ വിധികള്‍ അഭ്യസിച്ചത്. പുത്തന്‍ചിറ ചെറുമുക്ക് മനയില്‍ സിന്ധു അന്തര്‍ജനമാണ് പത്‌നി. ശ്രീപാര്‍വതി, ശ്രീലക്ഷ്മി എന്നിവരാണ് മക്കള്‍. 12 ദിവസ ഭജനയ്ക്കുശേഷം ഈമാസം 30 ന് ചുമതലയേല്‍ക്കും.

English summary
Guruvayoor Melsanthi Parameswaran Namboothiri
topbanner

More News from this section

Subscribe by Email