topbanner
Monday January 22nd, 2018 - 12:07:am
topbanner

സർക്കാർ സ്വാമി വിവേകാനന്ദനെ അപമാനിക്കുന്നു: ബി.ജെ.പി

fasila
സർക്കാർ സ്വാമി വിവേകാനന്ദനെ അപമാനിക്കുന്നു: ബി.ജെ.പി

സ്വാമി വിവേകാനന്ദന്റെ   കേരളം സന്ദർശനത്തിന്റെ  125  ആം വാർഷികത്തിന്  വേണ്ടത്ര പ്രചാരം കൊടുക്കാതെ വഴിപാടായി  നടത്തി സർക്കാർ  സ്വാമി വിവേകാനന്ദനെ അപമാനിക്കുകയാണെന്ന്   ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട്  ജി. വിനോദ് കുമാർ ആരോപിച്ചു. പൊതുജനത്തിന് മുന്നിൽ വിവേകാന്ദ ചിത്രങ്ങൾ വെച്ച് രാഷ്ട്രീയ നേട്ടം കൊയ്യുന്ന  ഇടതുപക്ഷത്തിന് സ്വാമി വിവേകാനന്ദനെയോ അദ്ദേഹത്തിന്റ ആശയങ്ങളെയോ ഉൾകൊള്ളാൻ ഇനിയും കഴിഞ്ഞിട്ടില്ല എന്നാണ് ഇത് തെളിയിക്കുന്നത്.
 
ലോകത്തിന് മുന്നിൽ ഭാരതത്തിന്റെ യെശസ്സ്‌ ഉയർത്തിയ സ്വാമി വിവേകാനന്ദനെ ഉയർത്തിക്കാട്ടിയാൽ  തങ്ങളുടെ ന്യൂനപക്ഷ വോട്ടുബാങ്കിൽ വിള്ളലുണ്ടാകുമെന്ന്  ഇടതുപക്ഷത്തിന് ഭയമുണ്ട്. കേന്ദ്ര സർക്കാരുമായി ചേർന്ന് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന  വിവേകാനന്ദ സ്പർശം  പരിപാടിക്ക്  മൂന്നു മന്ത്രിമാരും  പ്രതിപക്ഷ നേതാവും ഉള്ള ജില്ലയിയിൽ  പോലും യാതൊരുവിധ പ്രചാരവും കൊടുത്തിട്ടില്ല എന്നത് ഇതാണ് വ്യക്തമാക്കുന്നത്. ഇതിൽ ഭാരതീയ ജനതാ പാർട്ടി ശക്തമായി പ്രതിക്ഷേധിക്കുന്നതായും അദ്ദേഹം പറഞ്ഞു.  ജില്ലാ സെക്രട്ടറി എൽ.പി. ജയചന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ  രഞ്ചൻ  പൊന്നാട്, ജി മോഹനൻ, കെ.പി. സുരേഷ് കുമാർ എന്നിവരും സംബന്ധിച്ചു.
 

 

Read more topics: Swami Vivekananda, BJP
English summary
Government insulted Swami Vivekananda: BJP
topbanner topbanner

More News from this section

Subscribe by Email