Wednesday November 14th, 2018 - 11:13:pm
topbanner

വേരുകള്‍ തേടി മലയാള നാട്ടിലേക്ക് ഒരു ജര്‍മന്‍ ഗവേഷക

SNEHA
വേരുകള്‍ തേടി മലയാള നാട്ടിലേക്ക് ഒരു ജര്‍മന്‍ ഗവേഷക

കോട്ടയം : എത്യോപയില്‍ ജോലിചെയ്തവരുടെ വേരുകള്‍ തേടി മലയാള നാട്ടിലേക്ക് ഒരു ജര്‍മന്‍ ഗവേഷകയെത്തി. ജര്‍മന്‍ വനിതയായ സോഫിയ തുബാവുലെയാണ് കേരളത്തിലെത്തിയത്. എത്യോപയില്‍ 1950 മുതല്‍ മൂന്നുപതിറ്റാണ്ടുകാലം സേവനം അനുഷ്ടിച്ച അധ്യാപകരെ തേടിയാണ് സോഫിയ എത്തിയിരിക്കുന്നത്. ജര്‍മനിയിലെ ഫ്രോബെനുല് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപികയായ സോഫിയ എത്യോപ്യ ഇന്ത്യന്‍ ബന്ധങ്ങളെക്കുറിച്ചുളള പഠനത്തിന്റെ ഭാഗമായുളള ഗവേഷണത്തിലാണ്. ഇരു രാജ്യങ്ങളും തമ്മില്‍ വിദ്യാഭ്യാസ രംഗത്ത് നിലനിന്ന സഹകരണമാണ് ഇത്തരമൊരു ഗവേഷണത്തിലേക്ക് നയിച്ചത്. എത്യോപയില്‍ അധ്യാപക രംഗത്ത്ജോലി ചെയ്തവരില്‍ ഏറെയും മലയാളികളാണെന്ന കണ്ടെത്തലാണ് തന്നെ ഇവിടെ എത്തിച്ചതെന്ന് സോഫിയ പറഞ്ഞു. ഫോണ്‍: 9947120697

 

English summary
German researcher to Malayalees in search of roots.
topbanner

More News from this section

Subscribe by Email