topbanner
Saturday November 25th, 2017 - 1:09:pm
topbanner
Breaking News

ജിഎസ്ടി: കടയടപ്പുസമരത്തില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് കേരള വ്യാപാരി വ്യവസായി സമിതി

suvitha
ജിഎസ്ടി: കടയടപ്പുസമരത്തില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് കേരള വ്യാപാരി വ്യവസായി സമിതി

കോട്ടയം: ജിഎസ്ടിയുടെ പേരില്‍ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം വ്യാപാരികള്‍ ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന കടയടപ്പുസമരത്തില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് കേരള വ്യാപാരി വ്യവസായി സമിതി. സമിതിയുടെ കീഴില്‍ സംസ്ഥാനത്ത് മൂന്നുലക്ഷം വ്യാപാരികളാണുള്ളത്. ജിഎസ്ടിയുടെ പേരില്‍ ഏകോപനസമിതി പ്രഖ്യാപിച്ച കടയടപ്പുസമരം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജിഎസ്ടി നടപ്പാക്കുമ്പോഴുണ്ടാവുന്ന പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും ഇന്ത്യയിലെ ആകെ വ്യാപാര വാണിജ്യമേഖലയെ ബാധിക്കുന്നതാണ്.

കേരളത്തില്‍ മാത്രം കടകളടച്ച് പ്രതിഷേധിക്കുന്നത് വിവേകശൂന്യമായ സമരമാര്‍ഗമാണെന്ന് സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ആവശ്യമായ സമയം ലഭ്യമാക്കുകയും മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാതെയുമാണ് കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നടപ്പാക്കിയത്. ഇതുമൂലം ഉടലെടുത്ത പ്രതിസന്ധിയില്‍ വ്യാപാരികള്‍ ആശങ്കാകുലരാണ്. ചെറുകിടവ്യാപാരമേഖലയിലെ വിറ്റുവരവ് ഗണ്യമായി കുറഞ്ഞിരിക്കുന്നു.

അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള ചരക്കുവരവ് കുറഞ്ഞതോടെ പ്രതിസന്ധിയിലായ ചെറുകിട വ്യാപാരികളെ സംരക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണം. മൂന്നുമാസക്കാലം ജിഎസ്ടി നടപ്പാക്കുന്നതിനുള്ള അവസരമാണെന്നും ഇക്കാലയളവില്‍ യാതൊരു പ്രതികാരനടപടികളും വ്യാപാരികള്‍ക്കുമേല്‍ സ്വീകരിക്കില്ലെന്നുമുള്ള സംസ്ഥാന ധനമന്ത്രി ടി എം തോമസ് ഐസക്കിന്റെ ഉറപ്പും പ്രശ്‌നപരിഹാരത്തിനായി ജില്ലാതല ഗ്രീവന്‍സ് സെല്ലുകള്‍ രൂപീകരിക്കുമെന്ന നിലപാടും ആശ്വാസകരമാണ്.

സംസ്ഥാനത്തെ ചെറുകിട ഇടത്തരം വ്യാപാരികള്‍ ഉപഭോക്താക്കളുമായി സൗഹൃദാന്തരീക്ഷം പുലര്‍ത്തിപ്പോരുന്നവരാണ്. ഇവരെ തമ്മിലടിപ്പിക്കാന്‍ മാത്രമേ ഇപ്പോള്‍ പ്രഖ്യാപിച്ച സമരം ഉതകുകയുള്ളൂവെന്നും സമിതി ചൂണ്ടിക്കാട്ടി. കോട്ടയം ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചന്‍ തകടിയേല്‍, ജില്ലാ സെക്രട്ടറി കെ എസ് മണി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Read more topics: GST, participate, strike,
English summary
GST: Will not participate in the strike; kerala vyapari vyavasyi samithi
topbanner topbanner

More News from this section

Subscribe by Email