Saturday February 23rd, 2019 - 6:40:pm
topbanner

എക്‌സൈസ് വകുപ്പ് ഇടപെട്ടു; മദ്യപാന പോസ്റ്റുകള്‍ക്ക് വിലക്കുമായി 'ജിഎന്‍പിസി' ഫേ​സ്ബു​ക്ക് ഗ്രൂപ്പ്‌

NewsDesk
എക്‌സൈസ് വകുപ്പ് ഇടപെട്ടു; മദ്യപാന പോസ്റ്റുകള്‍ക്ക് വിലക്കുമായി 'ജിഎന്‍പിസി' ഫേ​സ്ബു​ക്ക് ഗ്രൂപ്പ്‌

കണ്ണൂര്‍: ഒരു വര്‍ഷത്തിനിടെ 18 ലക്ഷത്തോളം ആളുകളെ അംഗമാക്കിയ 'ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും' എന്ന ഫേ​സ്ബു​ക്ക് പേ​ജി​ല്‍ ഒ​ടു​വി​ല്‍ തിരുത്തുമായി അഡ്മിൻ. മ​ദ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​സ്റ്റു​ക​ള്‍ അ​നു​വ​ദ​നീ​യ​മ​ല്ലെ​ന്ന് ഗ്രൂ​പ്പ് അ​ഡ്മി​ന്‍ ‌ടി.​എ​ല്‍. അ​ജി​ത്ത്കു​മാ​ര്‍ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ അ​റി​യി​ച്ചു.

ജിഎന്‍പിസി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഗ്രൂപ്പില്‍ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതായി മദ്യവിരുദ്ധ സംഘടനകള്‍ ആരോപിച്ചിരുത്തന്നു . ഇതേതുടര്‍ന്ന് ഇക്കാര്യം പരിശോധിച്ചുവരികയാണെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് വ്യക്തമാക്കിയതിന് പിന്നാലെയാണ് അഡ്മിൻ തന്നെ തിരുത്തുമായി വന്നത്. മ​ദ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു പോ​സ്റ്റു​ക​ളും ഗ്രൂ​പ്പി​ല്‍ അ​നു​വ​ദ​നീ​യ​മ​ല്ല എന്ന് അ​ജി​ത്ത്കു​മാ​ര്‍ ഫേസ്ബുക്കിൽ കുറിച്ചു.

അ​ജി​ത്ത്കു​മാ​റിന്റെ ഫേ​സ്ബു​ക്ക്പോസ്റ്റ് ചുവടെ:

സ്നേഹമുള്ള ചങ്കുകളുടെ ശ്രദ്ധക്ക്,

നിയമ പ്രകാരമുള്ള മുന്നറിയിപ്പ്... #മദ്യപാനം ആരോഗ്യത്തിന് ഹാനികരം

സ്വാദിഷ്ടമായ ഭക്ഷണവും ഭക്ഷണങ്ങളോടൊപ്പം നുകരുന്ന മത്തു പിടിപ്പിക്കുന്ന രുചികരമായ പാനീയങ്ങളും അവയുടെ ചിത്രങ്ങളും യാത്രകളും കഥകളും ട്രോളുകളും പോസ്റ്റ് ചെയ്യേണ്ട ഗ്രൂപ്പാണിത്. ഇവിടെ രാഷ്ട്രീയമില്ല മതമില്ല ജാതിയില്ല ആണ് പെണ്ണ് എന്ന വ്യത്യാസവും ഇല്ല പണക്കാരെന്നോ പാവപ്പെട്ടവരെന്നോ ഇല്ല, എല്ലാരും തുല്യര്‍, കുറച്ചു സ്നേഹം ഉള്ള സന്തോഷം മാത്രം ആഗ്രഹിക്കുന്ന മനുഷ്യര്‍ മാത്രം.

പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും ഉള്ള ഒരു പറ്റം ചങ്ങാതിമാരുടെ ഒത്തുചേരല്‍ ആണ് ഈ ഗ്രൂപ്പ്. ഇതിനു വിഘ്‌നം വരാതെ നോക്കാന്‍ എല്ല സ്നേഹിതരും ശ്രദ്ധിക്കേണ്ടതാണ്. പൊതു സ്ഥലങ്ങളില്‍ ഇരുന്നുള്ള മദ്യപാനം, വാഹന യാത്രയില്‍ ഉള്ള മദ്യപാനം ഒന്നും പ്രോത്സാഹിപ്പിക്കില്ല.

ഫോട്ടോ പോസ്റ്റ് ചെയ്യുമ്ബോള്‍ രണ്ടു വരി കൂടി എഴുതി സ്ഥലമോ അല്ലെങ്കില്‍ പ്രത്യേകതയോ, നര്‍മത്തില്‍ രണ്ടു വരിയോ എഴുതുക. വെറുതെ ഒരു ഗ്ലാസ്സില്‍ എന്തോ ഒഴിച്ച പടം, പ്ലേറ്റില്‍ അജ്ഞാത ഇറച്ചി, അജ്ഞാത സ്ഥലം ഒക്കെ മടുപ്പിക്കും. പോസ്റ്റിനോടൊപ്പം ഒരു വരിയെങ്കിലും എഴുതുക.

ഈ ഗ്രൂപ്പിന് വാട്‌സ്‌ആപ്പ് ഗ്രൂപ്പുകള്‍ ഇല്ല. അഥവാ ആരെങ്കിലും തുടങ്ങുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ നിരുത്സാഹപ്പെടുത്തുക ചേരാതിരിക്കുക. അങ്ങനെ ഉള്ള ഗ്രൂപ്പുമായി ബന്ധപ്പെട്ട എന്തു സംഭവത്തിനും ഈ ഗ്രൂപ്പുമായി ഒരു ബന്ധവും ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല. ബ്ലോക്കിലേക്കു നയിക്കും.

ബഹുമാനമില്ലാത്ത പരസ്പര സംവാദവും സംഭാഷണവും എല്ലാം ബ്ലോക്കിലേക്കു നയിക്കുന്നതാണ്. നമുക്ക് സ്നേഹം മാത്രം മതി. 23 വയസ്സിനു മുകളില്‍ ഉള്ളവരെ മാത്രമേ ആഡ് ചെയ്യാവൂ. ഭക്ഷണം, പാനീയങ്ങള്‍, യാത്രകള്‍ എന്നിവ സംബന്ധിച്ച്‌ മാത്രമേ പോസ്റ്റ് ചെയ്യാവൂ. ആവര്‍ത്തന പോസ്റ്റുകള്‍ ചിലതൊക്കെ അപ്പ്രൂവ് ആക്കാതിരുന്നേക്കാം. സഹകരിക്കുക.

ഒരു വരിയില്‍ "ഹലോ, ഗുഡ് നൈറ്റ്, ഗുഡ് മോര്‍ണിംഗ്, കുപ്പിയുടെ പേര്, ആദ്യത്തെ ബ്രാന്‍ഡിലെ കുപ്പിയുടെ അളവ്, എന്നൊക്കെയുള്ള പോസ്റ്റുകള്‍ ഇടാതിരിക്കുക. ഈ ഗ്രൂപ്പ് ഒരു കാരണവശാലും മദ്യത്തെയോ മദ്യപാനത്തെയോ പ്രോത്സാഹിപ്പിക്കുന്നതല്ല. മദ്യപാനം ആരോഗ്യത്തിനു ഹാനികരം ആണ്. അതു മാരകമായ നിരവധി രോഗങ്ങള്‍ക്ക് കാരണമാകുന്നു.

മറ്റു മെമ്ബേഴ്‌സിനെ മോശമായി സംസാരിക്കുന്നതോ മറ്റോ ശ്രദ്ധയില്‍ പെട്ടാല്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുകയോ അഡ്മിനെ ടാഗ് ചെയ്യുകയോ ചെയ്യണം. കുടിക്കുന്ന നമുക്കെന്തു രാഷ്ട്രീയം, മതം. രണ്ടെണ്ണം അടിക്കുക, സന്തോഷമായി ഗ്രൂപ്പില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുക. നമുക്ക് ഒരു മതവും രാഷ്ട്രീയവുമെ ഉള്ളു. തിന്നുക കുടിക്കുക കറങ്ങുക.

സുഹൃത്തുക്കളെയും ഈ കൂട്ടായ്മയിലേക്ക് ചേര്‍ക്കുവാനും മറക്കണ്ട.

Viral News

Read more topics: facebook, malayalam, group, gnpc
English summary
GNPC Facebook group Alcoholism
topbanner

More News from this section

Subscribe by Email