Thursday July 18th, 2019 - 12:34:am
topbanner
topbanner

അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ ആരെയും ആക്രമിക്കുന്നത് ശരിയല്ലെന്ന് ജി സുധാകരന്‍

RA
അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ ആരെയും ആക്രമിക്കുന്നത് ശരിയല്ലെന്ന് ജി സുധാകരന്‍

തിരുവനന്തപുരം: അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ ആരെയും ആക്രമിക്കുന്നത് ശരിയല്ലെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. കെവി വി എസ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിനോടനുബന്ധിച്ച്‌ നടന്ന അവാര്‍ഡ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു മന്ത്രിയുടെ പ്രതികരണം.

സമൂഹത്തില്‍ ജീവിക്കുന്നവര്‍ക്ക് അഭിപ്രായ പ്രകടനം നടത്താന്‍ അവകാശമുണ്ട്. ഭിന്നാഭിപ്രായം പറഞ്ഞതിന്റെ പേരില്‍ സംവിധായകന്‍ പ്രിയനന്ദന് നേരെ നടത്തിയ അതിക്രമത്തെ വെറുതെ വിടാനാകില്ലെന്നും മന്ത്രി പറഞ്ഞു.ആശയ സമരങ്ങളിലൂടെയാണ് സംസ്ഥാനത്ത് സാമൂഹിക പുരോഗതിയുണ്ടായത്. ഇന്ന് അവഗണന വിഭാഗങ്ങള്‍ക്ക് ലഭിച്ച അവകാശങ്ങള്‍ സൗജന്യമായി ലഭിച്ചതല്ലെന്നും നിരവധി മഹാന്‍മാരുടെ പോരാട്ട ഫലമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

English summary
G SUDHAKARAN RESPOND PRIYANANTHAN CONTRAVERSY
topbanner

More News from this section

Subscribe by Email