Friday November 16th, 2018 - 2:32:am
topbanner

ഇ ശ്രീധരനെ ആരും ഓട്ടപ്പന്തയത്തില്‍ നിര്‍ത്തിയിട്ടില്ലെന്ന് മന്ത്രി ജി. സുധാകരന്‍

rajani v
ഇ ശ്രീധരനെ ആരും ഓട്ടപ്പന്തയത്തില്‍ നിര്‍ത്തിയിട്ടില്ലെന്ന് മന്ത്രി ജി. സുധാകരന്‍

തിരുവനന്തപുരം:ഇ ശ്രീധരനെ സര്‍ക്കാര്‍ ഓടിച്ചിട്ടില്ലെന്ന് മന്ത്രി ജി. സുധാകരന്‍. അയാളെ ആരും ഓട്ടപ്പന്തയത്തില്‍ നിര്‍ത്തിയിട്ടില്ല. ഓടാന്‍ ആരും പറഞ്ഞിട്ടുമില്ല. അദ്ദേഹം അവിടെത്തന്നെ നിന്നാല്‍ മതി. ലൈറ്റ്‌മെട്രോ പണിയുന്നതിന് കേന്ദ്രത്തിന്റെ അനുമതി കിട്ടിയിട്ടില്ലെന്ന് അസംബ്ലിയില്‍ മലയാളത്തില്‍ പറഞ്ഞതാണെന്നും സുധാകരന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാറിന്റെ അനുമതി കിട്ടാതെവന്നാല്‍ ഈ പറയുന്നവരാരും കൂടെക്കാണില്ല. അനുമതി കിട്ടിയാല്‍ ശ്രീധരനുമായി ചര്‍ച്ചചെയ്യും. ശ്രീധരനെ വെച്ച് ആരും രാഷ്ട്രീയം കളിക്കരുതെന്നും മന്ത്രി സുധാകരന്‍ ആവശ്യപ്പെട്ടു.

 

English summary
G SUDHAKARAN RESPOND E SREEDHARAN STATEMENT
topbanner

More News from this section

Subscribe by Email