Thursday September 20th, 2018 - 11:33:am
topbanner
Breaking News

മഹാപ്രളയത്തിൽ നിന്നും കരകയറുന്ന കേരളത്തിന് ഇരുട്ടടിയായി ഇന്ധന വില വർധനവ്

Renjini
മഹാപ്രളയത്തിൽ നിന്നും കരകയറുന്ന കേരളത്തിന് ഇരുട്ടടിയായി ഇന്ധന വില വർധനവ്

തിരുവനന്തപുരം: മഹാപ്രളയത്തിൽ നിന്നും കരകയറുന്ന കേരളക്കരയ്ക്ക് വീണ്ടും തിരിച്ചടിയായി ഇന്ധന വില റെക്കോഡിലേക്ക് .പെട്രോളിന് 81 രൂപ 16 പൈസയായി. ചെറിയ ആശ്വാസം നല്‍കുന്നത് ഡീസല്‍ വിലയാണ്. ഡീസലിന് 15 പൈസ മാത്രം ഉയര്‍ന്ന് 74 രൂപയായി.

അവശ്യസാധനങ്ങൾ കിട്ടാതെ നിൽക്കുമ്പോൾ ഇന്ധന വില 80 കടന്നത് ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.ഇന്ധനവില ഏറ്റവും കുറവുള്ള ഡല്‍ഹിയില്‍ ഇന്നലെ പെട്രോള്‍, ഡീസല്‍ വിലകള്‍ റെക്കോര്‍ഡിലെത്തിയിരുന്നു.

ഈ മാസം ആദ്യ ആഴ്ചയില്‍ ഡീസല്‍ വിലയില്‍ 78 പൈസ കൂടിയിരുന്നു. 68 പൈസ പെട്രോള്‍ വിലയും ഉയര്‍ന്നിരുന്നു.രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഉയരുന്നതാണു കാരണം. ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 79 ഡോളറിലെത്തിയിരിക്കുകയാണ്. രൂപയുടെ മൂല്യം ഇടിയുന്നതിനാല്‍ ഇറക്കുമതിച്ചെലവേറുന്നതും ഇന്ധനവിലര്‍ധനയ്ക്കു കാരണമാകുന്നുണ്ട്.

Read more topics: Kerala, Fuel, price, hike
English summary
Fuel price hike in Kerala
topbanner

More News from this section

Subscribe by Email