Wednesday October 17th, 2018 - 10:59:am
topbanner
Breaking News

ക്രിസ്തുമസ് പരീക്ഷ ഡിസംബര്‍ 13 മുതല്‍

Renjini
ക്രിസ്തുമസ് പരീക്ഷ ഡിസംബര്‍ 13 മുതല്‍

തിരുവനന്തപുരം:പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിലെ സ്ക്കൂളുകളിൽ ഓണപ്പരീക്ഷകൾ മാറ്റി ക്ലാസ് പരീക്ഷകൾ നടത്താനും ക്രിസ്തുമസ് പരീക്ഷ ഡിസംബർ 13 മുതൽ 22 വരെ നടത്താനുംക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യുഐപി) മോണിറ്ററിങ് കമ്മിറ്റി യോഗം  തീരുമാനിച്ചു.

ഓണപ്പരീക്ഷയ്ക്ക് പകരം ഒക്ടോബര്‍ 15ന് മുമ്പായി സ്‌കൂള്‍ തലത്തില്‍ ചോദ്യക്കടലാസ് തയാറാക്കി ക്ലാസ് പരീക്ഷ നടത്തണം.പ്രളയത്തില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പുസ്തകങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. 

ഓണപ്പരീക്ഷയ്ക്കായി തയാറാക്കിയ ചോദ്യക്കടലാസുകള്‍ ക്ലാസുകളില്‍ ചര്‍ച്ച ചെയ്യണം.എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ മുന്‍ തീരുമാന പ്രകാരം നടക്കും. എസ്എസ്എല്‍സി പരീക്ഷ രാവിലെ നടത്തുന്ന കാര്യത്തില്‍ ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ, പരീക്ഷാഭവന്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ചു തീരുമാനമെടുക്കും.

Read more topics: Christmas, exam, on, December, 13th
English summary
From Christmas exam on December 13th
topbanner

More News from this section

Subscribe by Email