Thursday September 20th, 2018 - 3:18:pm
topbanner
Breaking News

വ്യാജ രേഖയുണ്ടാക്കി സ്വത്ത് തട്ടിപ്പ്; ശൈലജയേയും ഭര്‍ത്താവിനെയും കസ്റ്റഡിയില്‍ വിട്ടു.

sadu prakash
വ്യാജ രേഖയുണ്ടാക്കി സ്വത്ത് തട്ടിപ്പ്; ശൈലജയേയും ഭര്‍ത്താവിനെയും കസ്റ്റഡിയില്‍ വിട്ടു.

കണ്ണൂര്‍: വ്യാജ രേഖയുണ്ടാക്കി മുന്‍ സഹകരണ ഡപ്യൂട്ടി റജിസ്ട്രാറും തളിപ്പറമ്പ് സ്വദേശിയുമായ പി. ബാലകൃഷ്ണന്റെ കോടികള്‍ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുത്ത കേസില്‍ പ്രധാനപ്രതി പയ്യന്നൂര്‍ ബാറിലെ അഭിഭാഷക കെ.വി. ശൈലജയേയും തട്ടിപ്പിന് കൂട്ടുനിന്ന ഭര്‍ത്താവ് പി.കൃഷ്ണകുമാറിനെയും ഒരാഴ്ചത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ തെളിവെടുപ്പ് ആവശ്യമാണെന്ന വാദം പരിഗണിച്ചാണ് ഇരുവരെയും പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

ശൈലജയുടെ മൂത്ത സഹോദരി കെ വി ജാനകിയെ ബാലകൃഷ്ണന്‍ വിവാഹം ചെയ്തതായി വ്യാജരേഖയുണ്ടാക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കേറ്റ് ചമയ്ക്കുകയും സ്വത്ത് തട്ടിയെടുക്കുകയായിരിന്നു.

ബാലകൃഷ്ണന്റെ 500 കോടിയുടെ സ്വത്ത് തട്ടിയെടുക്കാന്‍ വലിയ ഗൂഢാലോചനയാണ് ഇവര്‍ നടത്തിയത്. ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് കഴിഞ്ഞ പതിനെട്ടിനാണ് ഇരുവരും പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്.

English summary
Fraud document: Shailaja and her husband were taken into custody
topbanner

More News from this section

Subscribe by Email