Thursday October 18th, 2018 - 12:22:am
topbanner
Breaking News

ഫ്രാങ്കോ മുളക്കലിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

Renjini
ഫ്രാങ്കോ മുളക്കലിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍  ഫ്രാങ്കോ മുളയ്ക്കലിനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പാലാ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഫ്രാങ്കോയ്ക്ക് ജാമ്യം നൽകണമെന്ന് പ്രതിഭാഗം വാദിച്ചുവെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. 

24ന് ഉച്ചക്ക് രണ്ട് മണിക്ക് തിരികെയെത്തിക്കണമെന്നാണ് പാല മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.കുറവിലങ്ങാട് മഠത്തിലടക്കം തെളിവെടുപ്പ് നടത്തണമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പൊലീസ് ക്ലബില്‍ നിന്നും നേരിട്ടാണ് ബിഷപ്പിനെ കോടതിയിലേക്ക് കൊണ്ടുവന്നത്

.പൊലീസ് ബലം പ്രയോഗിച്ച് രക്തവും മൂത്രവും പരിശോധനക്കെടുത്തുവെന്ന് ഫ്രാങ്കോ മുളക്കല്‍ കോടതിയില്‍ പരാതിപ്പെട്ടിരുന്നു.കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനും മൊഴികളെടുക്കുന്നതിനും മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നായിരുന്നു പൊലീസിന്റെ അപേക്ഷ.

 രണ്ട് തവണ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.എതിര്‍ത്താല്‍ സഭ വിടേണ്ടി വരുമെന്ന അവസ്ഥ ചൂഷണം ചെയ്തു. പണവും പാരിതോഷികവും നല്‍കി പരാതി അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

English summary
Franco mulakkal was sent to police custody for two days
topbanner

More News from this section

Subscribe by Email