Monday March 18th, 2019 - 11:27:pm
topbanner
topbanner

ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

fasila
ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

പാലാ: കന്യാസ്ത്രീയെ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ പാലാ മജിസ്‌ട്രേറ്റ് കോടതി തള്ളി.തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനാണ് ഇനി ഫ്രാങ്കോയുടെ അഭിഭാഷകര്‍ ഒരുങ്ങുന്നത്. മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ജാമ്യം നല്‍കാറില്ല.

എന്നാല്‍ കോടതി നടപടികളുടെ ഭാഗമായാണ് ഇന്ന് ജാമ്യാപേക്ഷ നല്‍കിയത്.ഇതോടൊപ്പം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടര വരെ ഫ്രാങ്കോയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിച്ചാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

ഫ്രാങ്കോയുടെ ലൈംഗികശേഷി,വൈദ്യപരിശേധന,ഡി.എന്‍.എ ടെസ്റ്റ് തുടങ്ങി പീഡനങ്ങള്‍ നടന്ന വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തുക തുടങ്ങിയ കാര്യങ്ങളാണ് പോലീസ് ഉന്നയിച്ചിരുന്നത്.നിര്‍ണ്ണായകമായ തെളിവുകള്‍ ഇതിനകം അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

Viral News

Read more topics: Nun, sexual, abuse, bishop,
English summary
Franco Mulakkal bail plea court rejected
topbanner

More News from this section

Subscribe by Email