Saturday October 20th, 2018 - 10:52:pm
topbanner
Breaking News

നെഞ്ചുവേദനയെ തുടര്‍ന്ന് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചു

Aswani
നെഞ്ചുവേദനയെ തുടര്‍ന്ന് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചു

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നെഞ്ചുവേദനയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചു.

തൃപ്പൂണിത്തുറ ജനറല്‍ ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം കോട്ടയം പോലീസ് ക്ലബിലേക്കുള്ള യാത്രയിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നെഞ്ചു വേദന ഉണ്ടായത്. ഇതേതുടര്‍ന്ന് ബിഷപ്പ് സഞ്ചരിച്ചിരുന്ന വാഹനവ്യൂഹം കോട്ടയം നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് പകരം നേരിട്ട് മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കുകയായിരുന്നു.

ബിഷപ്പിനെ കോട്ടയം മെഡി.കോളേജിലെ ഹൃദ്രോഗവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ ബിഷപ്പിനെ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. നെഞ്ചുവേദന ഉണ്ടെന്ന് യാത്രാമധ്യേ ബിഷപ്പ് പറഞ്ഞപ്പോള്‍ അദ്ദേഹത്തെ നേരെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു വരികയായിരുന്നുവെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

English summary
Franco Mulakal was brought to Kottayam Medical College for chest pain
topbanner

More News from this section

Subscribe by Email