Sunday November 18th, 2018 - 5:51:pm
topbanner

15 കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ഫുട്‌ബോള്‍ കോച്ച് കണ്ണൂരിൽ അറസ്റ്റില്‍

NewsDesk
15 കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ഫുട്‌ബോള്‍ കോച്ച് കണ്ണൂരിൽ അറസ്റ്റില്‍

കണ്ണൂര്‍: ഫുട്‌ബോള്‍ പരിശീലനത്തിനെത്തുന്ന പ്രായപൂര്‍ത്തിയാകാത്ത 15 ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഫുട്‌ബോള്‍ കോച്ചിനെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഒളവണ്ണ സ്വദേശിയായ ഫസല്‍ റഹ്മാനെയാണ്(36) അറസ്റ്റ് ചെയ്തത്.

അല്‍ ജസീറ ഫുട്‌ബോള്‍ ക്ലബ് എന്ന പേരില്‍ ഫേസ്ബുക്ക് പേജിലൂടെ പരിശീലകനെന്ന വ്യാജേനയാണ് ഇയാള്‍ കുട്ടികളെ വലയിലാക്കിയത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. കണ്ണൂരിലെ ഒരു ഗ്രൗണ്ടില്‍ വെച്ചാണ് ഇയാള്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കിയിരുന്നത്. കണ്ണൂരിൽ ലോഡ്ജ് മുറിയില്‍ താമസിച്ചുവരികയായിരുന്ന കോച്ച് കുട്ടികളെ പരിശീലനത്തിന്റെ പേര് പറഞ്ഞ് മുറിയില്‍ എത്തിച്ച്‌ പീഡിപ്പിക്കുകയും ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തതായാണ് പരാതി.

പതിനഞ്ചോളം കുട്ടികളെ പ്രതി ലൈംഗികമായി പീഡിപ്പിച്ചതായി ചോദ്യം ചെയ്യലില്‍ നിന്നും വ്യക്തമായി . പീഡനത്തിന് ശേഷം ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നതായും കുട്ടികള്‍ പോലീസിനോട് പറഞ്ഞിരുന്നു. ഒരു പതിനാലുകാരന്റെ പരാതിയിലാണ് യുവാവിനെ പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. പത്ത് വയസ്സ് മുതല്‍ 14 വയസ്സുവരെ പ്രായമുള്ള പതിനഞ്ചോളം കുട്ടികളെ ഇത്തരത്തില്‍ പ്രതി പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. പോക്‌സോ നിയമപ്രകാരമാണ് കോച്ചിനെ അറസ്റ്റ് ചെയ്തത്.

പെന്‍ഡ്രൈവിലാക്കി സൂക്ഷിച്ചിരുന്ന ഇരുന്നൂറിലധികം വരുന്ന പീഡന ദൃശ്യങ്ങളും പോലീസ് ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. തലശ്ശേരി ധര്‍മ്മടത്ത് വെച്ച് സമാന സ്വഭാവമുള്ള കേസില്‍ എട്ട് മാസം ജയില്‍ശിക്ഷയനുഭവിച്ച് അടുത്തകാലത്താണ് ഫത്തല്‍ റഹ്മാൻ പുറത്തിറങ്ങിയത്.

ഭാര്യയും രണ്ട് മക്കളുമുണ്ട്. ടൗണ്‍ സി ഐ രത്‌നകുമാര്‍, എസ് ഐ ശ്രീജിത്ത് കൊടേരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read more topics: kannur, football coach, arrest,
English summary
Football coach arrested for allegedly raping 15 children in Kannur
topbanner

More News from this section

Subscribe by Email