Sunday November 18th, 2018 - 10:10:am
topbanner

പ്രളയക്കെടുതി ;പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു, രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവര്‍ക്ക് ബിഗ് സല്യൂട്ടെന്ന് മുഖ്യമന്ത്രി

Renjini
പ്രളയക്കെടുതി ;പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു, രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവര്‍ക്ക് ബിഗ് സല്യൂട്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയക്കെടുതി ചര്‍ച്ചചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി. കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സമ്മേളനത്തിന്റെ അജണ്ട. പ്രളയം വരുത്തിവെച്ച ദുരിതവും അത് മറികടക്കാന്‍ സ്വീകരിക്കേണ്ട വഴികളും വിശദമായി ചര്‍ച്ച ചെയ്യാനാണ് മന്ത്രിസഭ തീരുമാനപ്രകാരം പ്രത്യേക സഭ സമ്മേളനം ചേരുന്നത്.

മഹാപ്രളയത്തില്‍ 483 പര്‍ മരിച്ചെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. 14 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കാലാവസ്ഥാ പ്രവചനം തെറ്റിയെന്നും പിണറായി വിജയന്‍ പറയുന്നു. 59,296 പേര്‍ ഇപ്പോഴും ക്യാമ്പുകളില്‍ കഴിയുന്നുണ്ട്.രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവര്‍ക്ക് ബിഗ് സല്യൂട്ടെന്ന് മുഖ്യമന്ത്രി. പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് അത് തിരിച്ചുനല്‍കും.

പ്രളയക്കെടുതിയില്‍ സഹായിച്ചവര്‍ക്ക് സഭ പ്രത്യേക നന്ദിയും അറിയിച്ചു. സാലറി ചലഞ്ചിന് വലിയ പിന്തുണ ലഭിച്ചെന്നും മുഖ്യമന്ത്രി.രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ സംവിധാനത്തെ ഫലപ്രദമായി ചലിപ്പിക്കാനായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്രസേനകളുടെയും സൈന്യത്തിന്റെയും സേവനം യഥാസമയം തേടി.

ഡാം മാനേജ്മെന്‍റിലെ വീഴ്ചയാണ് പ്രളയം രൂക്ഷമാക്കിയതെന്ന പ്രതിപക്ഷ വിമര്‍ശനത്തില്‍ കൂടുതല്‍ ചര്‍ച്ചകളുണ്ടായേക്കും.പ്രളയം സംബന്ധിച്ച് ചട്ടം 130 പ്രകാരമുള്ള ഉപക്ഷേപം മുഖ്യമന്ത്രി അവതരിപ്പിക്കും. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും തുടര്‍ പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി വിശദീകരിക്കും.പാര്‍ട്ടികള്‍ നിശ്ചയിക്കുന്ന അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. ചര്‍ച്ചക്ക് ശേഷം ചട്ടം 275 അനുസരിച്ചുള്ള പ്രമേയവും സഭ പാസാക്കും

English summary
FloodsSpecial Assembly session commenced
topbanner

More News from this section

Subscribe by Email