Thursday November 15th, 2018 - 1:54:am
topbanner

വയനാട് ജില്ലയില്‍ അഞ്ച് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു

Renjini
വയനാട് ജില്ലയില്‍ അഞ്ച് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു

വയനാട് :സംസ്ഥാനത്ത് എലിപ്പനി മരണം തുടരുന്നു. കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലായി മൂന്ന് പേരാണ് ഇന്ന് എലിപ്പനി ബാധിച്ച് മരിച്ചത്. വയനാട് ജില്ലയില്‍ അഞ്ച് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു.

രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട് എലിപ്പനി ബാധിച്ച് മരിച്ചവരിൽ പലരും പ്രതിരോധ മരുന്ന് കഴിച്ചിരുന്നില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ .ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ ജനങ്ങൾ അനുസരിക്കണം.സംസ്ഥാന മരുന്ന് ക്ഷാമമില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എലിപ്പനി ബാധിതര്‍ക്കായി പ്രത്യേക ഐസൊലേഷന്‍ വാര്‍ഡൊരുക്കിയ അധികൃതര്‍ സംസ്ഥാന വ്യാപകമായി 260 താത്കാലിക ആശുപത്രികളും സജ്ജമാക്കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ഇന്ന് അടിയന്തര യോഗവും ചേരുന്നുണ്ട്.

സംസ്ഥാനത്ത് ഇതുവരെ രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയ 1016 പേരിൽ 297 പേർക്ക് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. ഇന്നുമാത്രം 8 പേർക്ക് രോഗം സ്ഥിരീകരിച്ച കോഴിക്കോടാണ് ഏറ്റവും കൂടുതൽ രോഗബാധയും പനി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 

English summary
Five persons have been confirmed in Wayanad District
topbanner

More News from this section

Subscribe by Email