Thursday August 6th, 2020 - 4:23:pm

കേരളത്തില്‍ ആദ്യമായി ഭിന്നലിംഗത്തില്‍പ്പെട്ടയാള്‍ വോട്ടവകാശം വിനിയോഗിച്ചു

NewsDesk
കേരളത്തില്‍ ആദ്യമായി ഭിന്നലിംഗത്തില്‍പ്പെട്ടയാള്‍ വോട്ടവകാശം വിനിയോഗിച്ചു

തിരുവനന്തപുരം: ഭിന്നലിംഗത്തില്‍ പെട്ട വ്യക്തി കേരളത്തില്‍ ആദ്യമായി വോട്ടവകാശം വിനിയോഗിച്ചു. ടെലിവിഷന്‍ ഷോകളിലൂടെ പ്രശസ്തി നേടിയ സൂര്യയാണ് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍പ്പെട്ട പാറ്റൂര്‍ വാട്ടര്‍ അഥോറിറ്റി ഓഫീസിലെ ബൂത്തില്‍ വോട്ടവകാശം വിനിയോഗിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഭര്‍ത്താവ് അഭിലാഷുമൊത്താണ് ആദ്യ സമ്മതിദാന അവകാശം വിനിയോഗിക്കാനായി സൂര്യ എത്തിയത്. സൂര്യയെ കൂടാതെ തൃശൂരില്‍ സുജിയും വോട്ടവകാശം വിനിയോഗിച്ചു.

ഭിന്നലിംഗക്കാരെ സമൂഹം അംഗീകരിച്ചതിലുള്ള തെളിവാണ് താന്‍ രേഖപ്പെടുത്തിയ വോട്ടെന്ന് സൂര്യ പ്രതികരിച്ചു. തന്റെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. ഇനിയുള്ള വര്‍ഷങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് വോട്ടര്‍ ഐഡി കാര്‍ഡ് ലഭിക്കാന്‍ തങ്ങള്‍ മാതൃകകളാവട്ടെയെന്നും സൂര്യ പറഞ്ഞു.

പോളിങ് കുതിക്കുന്നു; ഉച്ചവരെ 45 ശതമാനം

കേരളത്തില്‍ ആദ്യമായി ഭിന്നലിംഗത്തില്‍പ്പെട്ടയാള്‍ വോട്ടവകാശം വിനിയോഗിച്ചു

 

Read more topics: transexual, vote, vattiyoorkavu
English summary
First transexual votes in vattiyoorkavu
topbanner

More News from this section

Subscribe by Email