Saturday March 23rd, 2019 - 10:40:pm
topbanner
topbanner

മകളുടെ വിവാഹത്തിനായി നീക്കിവെച്ച 25 ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി പിതാവ്

Aswani
മകളുടെ വിവാഹത്തിനായി നീക്കിവെച്ച 25 ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി  പിതാവ്

മലപ്പുറം: മകളുടെ വിവാഹത്തിനായി വീക്കിവെച്ച 25 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി മാതൃകയായിരിക്കുകയാണ് ഒരു അച്ഛന്‍. മലപ്പുറം വളാഞ്ചേരി വലിയകുന്നിലുള്ള പ്രവാസിയായ അബ്ദുള്‍ നാസറാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കി സഹായിച്ചത്.

മകള്‍ നദയുടെ വിവാഹം നാടാകെ ക്ഷണിച്ച് വന്‍ ആഘോഷമാക്കി നടത്താനിരിക്കെയാണ് പ്രളയം വന്ന് കേരളക്കരെയാകെ കണ്ണീരിലാഴ്ത്തിയത്. ഒരു ജനത മുഴുവന്‍ ദുരിതമനുഭവിക്കുമ്പോള്‍ കല്ല്യാണത്തിന് ആര്‍ഭാടങ്ങള്‍ വേണ്ടന്ന് തീരുമാനിക്കുകയായിരുന്നു ഇവര്‍. ഇതിനെ ഭാര്യയും മക്കളും പിന്‍തുണച്ചതോടെ വിവാഹത്തിന്റെ ആഘോഷങ്ങള്‍ക്കായി നീക്കിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയായിരുന്നു.

പത്ത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയലേക്കും അഞ്ചു ലക്ഷം രൂപ ഇരുമ്പിളിയത്ത പ്രളയ ദുരിതബാധിതരുടെ പുനരധിവാസത്തിനും വേണ്ടി വിവാഹ വേദിയില്‍ വച്ച് നല്‍കി.

കെ പി സി സി യുടെ ആയിരം വീട് പദ്ധതിയിലേക്കും ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സൊസൈറ്റിക്കും നല്‍കി. ഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ഉന്നത വിദ്യഭ്യാസ മന്ത്രി കെ.ടി.ജലീല്‍ സ്വീകരിച്ചു. എഞ്ചിനീയറിംഗ് ബിരുദധാരികളാണ് വധൂവരന്‍മാരായ നദയും അജ്‌നാസും .

English summary
Father donated Rs 25 lakh relief fund
topbanner

More News from this section

Subscribe by Email