Monday September 24th, 2018 - 5:28:pm
topbanner

ഫഹദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ: വിധി പറയുന്നത് വാഴാഴ്ചത്തേക്ക് മാറ്റി

sadu prakash
ഫഹദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ: വിധി പറയുന്നത് വാഴാഴ്ചത്തേക്ക് മാറ്റി

ആലപ്പുഴ: പുതുച്ചേരി വാഹന റജിസ്ട്രേഷന്‍ തട്ടിപ്പു കേസില്‍ നടന്‍ ഫഹദ് ഫാസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് വ്യാഴാഴ്ച്ചത്തേക്ക് മാറ്റി. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കിയ ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. ഫഹദിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ഫഹദിന്റെ ആഡംബര കാര്‍ പുതുച്ചേരിയില്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തെന്നാണ് കേസ്.

ചൊവ്വാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഫഹദിന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരിന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ചയാണ് മുന്‍കൂര്‍ ജാമ്യം തേടി ഫഹദ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഫഹദ് പോലീസിനു മുന്നില്‍ ഹാജരായില്ല.

നേരത്തേ, നടന്‍ സുരേഷ് ഗോപിയും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സുരേഷ് ഗോപിയുടെ അറസ്റ്റ് കോടതി മൂന്നാഴ്ചത്തേക്കു തടഞ്ഞിരിക്കുകയാണ്. നടി അമല പോളിനോടും ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്.

English summary
Fahad Fazil's anticipatory bail application postponed to Thursday
topbanner

More News from this section

Subscribe by Email