Wednesday February 20th, 2019 - 4:50:am
topbanner

കല്ല്യാണാലോചനകൾ മുടക്കുന്നു: ജീവിത പങ്കാളിയെ തേടി ഹാസ്യതാരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

suvitha
കല്ല്യാണാലോചനകൾ മുടക്കുന്നു: ജീവിത പങ്കാളിയെ തേടി ഹാസ്യതാരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

'ഇത് കോമഡി അല്ല' ഇനിയുള്ള എന്റെ ജീവിതയാത്രയില്‍ എന്റെയൊപ്പം നില്‍ക്കാന്‍ എനിക്ക് ഒര് ജീവിത പങ്കാളിയെ വേണം. വിനോദ് എന്ന ഹാസ്യതാരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെയാണ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് വിനോദ് തന്റെ കല്ല്യാണാലോചനകൾ മുടങ്ങിപ്പോകുന്നതിനെക്കുറിച്ചുള്ള വിഷമങ്ങൾ പങ്ക് വച്ചിരിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി താന്‍ പെണ്ണുകാണുന്നുണ്ടെങ്കിലും വിവാഹ ആലോചനകള്‍ തന്റെ വീടിന്റെ പരിസരത്തുള്ള ആരോ ഒരാള്‍ മുടക്കുകയാണെന്ന് വിനോദ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

"ഇത് കോമഡി അല്ല" ഇനിയുള്ള എന്റെ ജീവിതയാത്രയിൽ എന്റെയൊപ്പം നിൽക്കാൻ എനിക്ക് ഒര് ജീവിത പങ്കാളിയെ വേണം. ഞാൻ ഒരു കോമഡി ആർട്ടിസ്റ്റ് ആണ് അതുകൊണ്ടാണ് ഇങ്ങനെ ഒരു മുഖപുര മുകളിൽ കൊടുത്തത്.......
ഞാൻ പല സ്ഥലത്തും പോയി പെണ്ണ് കണ്ടു. എന്നെ ഇഷ്ട്ടപ്പെട്ട് എന്റെ വീട്ടിൽ വരുന്ന പെണ്ണു വീട്ടുകാരോട് എന്റെ വീടിന്റെ പരിസരത്തുള്ള ആരോ ഒരാൾ എന്നിക്ക് വരുന്ന കല്ല്യാണങ്ങൾ മുടക്കിക്കൊണ്ടിരിക്കുകയാണ്(എന്നിരുന്നാലും ആ മനുഷ്യന് നല്ലത് മാത്രം വരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.)

കല്ല്യാണാലോചനകൾ മുടക്കാൻ അവർ പറയുന്ന കാരണങ്ങൾ ഇതാണ് '
1. ഞാൻ വലിയ ഒരു മദ്യപാനിയാണ് ( ഞാൻ കുടിക്കാറില്ല )
2. എന്റെ അമ്മയ്ക്ക് രോഗം ഉള്ളതിനാൽ ആണ് ഞാൻ ഇപ്പോൾ കല്ല്യാണം കഴിക്കുന്നത് എന്നാണ് അവർ പറയുന്നത് ( എന്റെ അമ്മയ്ക്ക് കാര്യമായ അസുഖങ്ങൾ ഒന്നുമില്ല വാർദ്ധക്യസഹജമായ ചില ബുദ്ധിമുട്ടുകൾ ആ ഒരു ബുദ്ധിമുട്ടുകൾ കാരണം എന്നിക്ക് എന്റെ അമ്മയേ ഒഴുവാക്കീട്ട് കല്ല്യാണം കഴിക്കാൻ പറ്റുമോ??????

3 എന്റെ വീടിന്റെ പരിസരത്ത് മഴ പെയ്താൽ വെള്ളം നിൽക്കു ( ശരിയാണ് മഴ പെയ്താൽ വെള്ളം നിൽക്കും വെയിൽ വന്നാൽ ഉണങ്ങും)
ഇതിനോടൊപ്പം എന്റെ ഫോട്ടോയും,അമ്മയുടെ ഫോട്ടോയും, വീടിന്റെ ഫോട്ടോയും ഒപ്പം എന്റെ ഗ്രഹനിലയും ഇതിൽ കൊടുത്തിട്ടുണ്ട് എന്നെ വിശ്വാസമുള്ളവർ താൽപ്പര്യമുള്ളവർ വിളിക്കുക( ബാധ്യതകൾ ഇല്ലാത്ത പുനർവിവാഹവും പരിഗണിക്കും)

Viral News

English summary
Facebook post of comedy artist to seek life partner
topbanner

More News from this section

Subscribe by Email