Thursday May 23rd, 2019 - 8:31:am
topbanner
topbanner

പനിയായി ആശുപത്രിയിലെത്തിയ കുട്ടിക്ക് നല്‍കിയത് പ്രമേഹത്തിനുള്ള മരുന്ന്..! പരാതിയുമായി രക്ഷിതാക്കള്‍

RA
പനിയായി ആശുപത്രിയിലെത്തിയ കുട്ടിക്ക് നല്‍കിയത് പ്രമേഹത്തിനുള്ള മരുന്ന്..! പരാതിയുമായി രക്ഷിതാക്കള്‍

കണ്ണൂര്‍: പനി പിടിപ്പെട്ട് ആശുപത്രിയിലെത്തിയ കുട്ടിക്ക് മരുന്ന് മാറ്റി നൽകിയെന്ന പരാതിയുമായി രക്ഷിതാക്കൾ. പനിയെതുടര്‍ന്ന് കണ്ണൂര്‍ പാനൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സക്കെത്തിയ കുട്ടിക്കാണ് മരുന്ന് മാറ്റി കൊടുത്തതായി പരാതി. പനിയുടെ മരുന്നിന് പകരം കുട്ടിക്ക് നല്‍കിയത് പ്രമേഹത്തിനുള്ള മരുന്ന്.

എട്ടുവയസുകാരി വൈഘയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പനി ബാധിച്ചതിനെതുടര്‍ന്ന് സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഡോക്ടര്‍ പരിശോധിച്ച്‌ മരുന്ന് എഴുതി നല്‍കി. ആശുപത്രി ഫാര്‍മസിയില്‍നിന്ന് മരുന്ന് വാങ്ങി വീട്ടിലെത്തി രണ്ടുദിവസം കഴിഞ്ഞിട്ടും പനി മാറിയില്ല. തുടര്‍ന്ന് തലശേരി ജനറല്‍ ആശുപത്രിയിലെത്തിയപ്പോഴാണ് മരുന്ന് മാറി നല്‍കിയ വിവരം അറിയുന്നത്.

ഡോക്ടര്‍ എഴുതിയത് ശരിയായ മരുന്നാണെങ്കിലും ഫാര്‍മസിയില്‍നിന്ന് എടുത്ത് നല്‍കിയത് മാറി പോയി.തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ആരോഗ്യവകുപ്പിലും പോലീസിലും പരാതി നല്‍കി.രണ്ട് മാസത്തിനുള്ളില്‍ ഇത് ആറാംതവണയാണ് പാനൂര്‍ ആശുപത്രി ഫാര്‍മസിയില്‍നിന്ന് മരുന്ന് മാറി നല്‍കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇത് ചൂണ്ടികാട്ടി ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

Read more topics: FEVER, MEDICIN, CHANGE
English summary
FEVER MEDICIN CHANGE
topbanner

More News from this section

Subscribe by Email